കണ്ണൂരില്‍ ഇരുചക്രവാഹനങ്ങള്‍ കൂട്ടിയിടിച്ചു ; രണ്ടു യുവാക്കള്‍ മരിച്ചു – ഒരാളുടെ നില ഗുരുതരം

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍ : തളിപ്പറമ്പ് കൂര്‍ഗ് ബോര്‍ഡര്‍ റോഡില്‍ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച്‌ ഉണ്ടായ അപകടത്തില്‍ പരിക്കേറ്റ രണ്ട് യുവാക്കള്‍ മരിച്ചു. ബുധനാഴ്ച്ച രാത്രി പത്തു മണിയോടെ കാഞ്ഞിരങ്ങാട് ആര്‍ടിഒ ഗ്രൗണ്ടിന് സമീപത്ത് വെച്ചായിരുന്നു അപകടം. സംഭവസ്ഥലത്തു വെച്ചുതന്നെ സ്കൂട്ടര്‍ യാത്രക്കാരനായ നടുവില്‍ സ്വദേശി കാഞ്ഞിരത്തുങ്കല്‍ നിസാമുദ്ദീന്‍ (29) മരിച്ചിരുന്നു. രാത്രി വൈകി കണ്ണൂരിലെ  സ്വകാര്യ ആശുപത്രിയില്‍ വെച്ച്‌ ബൈക്ക് യാത്രക്കാരനായ കൂവേരി സ്വദേശിയായ അബിന്‍ രാജും (21) മരണപ്പെട്ടു.

അബിന്‍ രാജിനൊപ്പം യാത്ര ചെയ്തിരുന്ന അഭിനന്ദ് ഗുരുതരാവസ്ഥയില്‍ പരിയാരത്തുള്ള കണ്ണൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. അപകടത്തില്‍ മരിച്ച നിസാമുദ്ദീന്‍ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്തുവരികയാണ്. നടുവില്‍ കാഞ്ഞിരത്തിങ്കല്‍ നിസാര്‍ മൈമൂനത്ത് ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍ – സിറാജുദ്ദീന്‍, താജുദ്ദീന്‍, ഫാത്തിമ, റുമൈസ. കൂവേരി സ്വദേശിയായ അബിന്‍ രാജ് വിദ്യാര്‍ത്ഥിയാണ്. കൂവേരിയിലെ പ്രേമരാജന്‍ സുനിജ ദമ്പതികളുടെ മകനാണ്. ഏക സഹോദരി ഐശ്വര്യ. ഇരുവരുടെയും മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം വിട്ടുകൊടുക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റീൽസും വീരവാദവും ഇനി നടക്കില്ല : സ്റ്റേഷനുകളിൽ പ്രത്യേക ടീം ; ഗുണ്ടകളെ ഗ്രേഡ്...

0
കണ്ണൂർ : ഗുണ്ടകളെ അടപടലം പൂട്ടാനുറച്ച് പോലീസ്. സംസ്ഥാനത്തെ ഗുണ്ടകളുടെ പട്ടിക...

ഹോര്‍മുസ് പ്രതിസന്ധി ; അമേരിക്കയുമായി വിട്ടുവീഴ്ചക്കില്ലെന്ന് ഇറാന്‍ ; സാമ്പത്തിക യുദ്ധത്തിന് ലക്ഷ്യമിട്ട് ട്രംപ്

0
തെഹ്‌റാന്‍: പശ്ചിമേഷ്യയിലെ ഹോര്‍മുസ് പ്രതിസന്ധി പരിഹരിക്കാനുള്ള ചര്‍ച്ചകള്‍ തുടരാന്‍ ഒമാന്‍, ഇറാന്‍...

പാലത്തായി പോക്സോ കേസ് : ജാമ്യം കിട്ടിയ പ്രതി കെ പത്മരാജൻ ഇന്ന് പുറത്തിറങ്ങും

0
കണ്ണൂർ: പാലത്തായി പോക്സോ കേസിൽ ജാമ്യം കിട്ടിയ പ്രതി കെ പത്മരാജൻ ഇന്ന്...

പ്രവാസികൾക്കുള്ള പ്രത്യേക വിസ ഇളവ് കുവൈത്ത് പിൻവലിച്ചു

0
കുവൈത്ത് സിറ്റി: മേഖലയിലെ സംഘർഷ സാഹചര്യത്തിൽ പ്രവാസികൾക്ക് അനുവദിച്ചിരുന്ന പ്രത്യേക വിസ...