ബൈക്കിന് തീപിടിച്ചു ; യാത്രക്കാരന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ബാലരാമപുരം കട്ടച്ചല്‍ കുഴിയില്‍ വീടിന് മുന്നില്‍ നിന്നും പുറത്തേക്ക് പോകുവാനായി എടുത്ത ബൈക്കിന് തീപിടിച്ചു. യാത്രക്കാരന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ബാലരാമപുരം കട്ടച്ചല്‍കുഴി സ്വദേശി നിതീഷിന്‍റെ റോയല്‍ എന്‍ഫീല്‍ഡ് ബൈക്കിനാണ് തീ പിടിച്ചത്. ഇന്ന് ഉച്ചയോടെ യാത്രക്കായി ബൈക്ക് എടുത്ത് പുറത്തേക്ക് പോകാൻ വീടിന് മുന്നില്‍ വാഹനം സ്റ്റാൻഡിൽ നിര്‍ത്തി സ്റ്റാര്‍ട്ട് ചെയ്യുന്നതിനിടെയായിരുന്നു വാഹനത്തില്‍ നിന്നും പുകയും തീയും പടര്‍ന്നത്. നിതീഷ് ഓടി മാറിയതോടെ തീ ആളിക്കത്തുകയായിരുന്നു.

വലിയ ശബ്ദത്തോടെ വാഹനം കത്തുന്നത് കണ്ട് വീട്ടുകാരും പരിഭ്രാന്തരായി. ഉടന്‍ വിഴിഞ്ഞം ഫയര്‍ഫോഴ്‌സിനെ അറിയിച്ചു. ഫയര്‍ഫോഴ്‌സ് സംഘമെത്തിയാണ് വാഹനത്തിലെ തീ കെടുത്തിയത്. എന്നാൽ വണ്ടി ഏതാണ്ട് 80 ശതമാനവും കത്തിപ്പോയെന്നാണ് വിവരം. വാഹനത്തിന്‍റെ പവർ പ്ലഗിൽ നിന്നും തീപടർന്ന് വാഹനം കത്തിയതാകുവാനുള്ള സാധ്യതയുണ്ടെന്നും ഫയര്‍ഫോഴ്‌സ് സംഘം വിശദമാക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എറണാകുളത്ത് നിന്നുള്ള വന്ദേഭാരതിന്റെ സീറ്റില്‍ ചത്ത അണലി ; കണ്ടത് യാത്രക്കാര്‍ ; അന്വേഷണം

0
കൊച്ചി: എറണാകുളത്ത് നിന്നും ബെംഗളൂരുവിലേക്കുള്ള വന്ദേഭാരത് ട്രെയിനില്‍ ചത്ത അണലിയെ കണ്ടെത്തി....

വന്ദേമാതരം രണ്ട് ചരണങ്ങൾ മാത്രമേ ആലപിക്കുകയുള്ളൂ ; അത് നേരത്തെയുള്ള നിലപാട് ; എം.വി...

0
തിരുവനന്തപുരം: വന്ദേമാതരം രണ്ട് ചരണങ്ങൾ മാത്രമേ പാടുകയുള്ളുവെന്നും അത് നേരത്തെ മുതലുള്ള...

5,000ല്‍ അധികം പൈലറ്റുമാരില്‍ ലഹരി പരിശോധന ; വിശ്വാസ്യത തിരിച്ചുപിടിക്കാന്‍ എയര്‍ ഇന്ത്യ

0
ന്യൂഡല്‍ഹി: ഫുക്കറ്റ്-ഡല്‍ഹി വിമാന അപകടത്തിന് പിന്നാലെ വിശ്വാസ്യത തിരിച്ചുപിടിക്കാന്‍ ശ്രമം തുടങ്ങി...

ഓണക്കാലത്തെ തിരക്ക് ; കേരളത്തിലേക്ക് 112 സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ചു

0
തിരുവനന്തപുരം: ഓണക്കാലത്തെ യാത്രാ തിരക്ക് മുന്‍നിര്‍ത്തി കേരളത്തിലേക്ക് 112 സ്‌പെഷ്യല്‍ ട്രെയിന്‍...