ന്യൂഡല്‍ഹി : ബില്‍കിസ് ബാനു കേസ് പ്രതികളെ മോചിപ്പിച്ചതിനെതിരെയുള്ള ഹര്‍ജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് എന്‍.വി രമണ അധ്യക്ഷനായ ബെഞ്ചാണ് പരിഗണിക്കുക. തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവാ മൊഹുവാ മൊയത്ര, സിപിഎം നേതാവ് സുഭാഷിണി അലി തുടങ്ങിയവരാണു ഹര്‍ജി നല്‍കിയത്. ഗുജറാത്ത് കലാപത്തിനിടെ ബില്‍ക്കീസ് ബാനു ബലാല്‍സംഗം ചെയ്യുകയും കുടുംബാംഗങ്ങളെ കൊല പ്പെടുത്തുകയും ചെയ്ത കേസിലെ 11 പ്രതികളുടെ അപേക്ഷ പരിഗണിച്ച് സംസ്ഥാന സര്‍ക്കാര്‍ മോചിപ്പിക്കുകയായിരുന്നു. 15 വര്‍ഷത്തോളം ജയിലില്‍ കഴിഞ്ഞ പ്രതികളുടെ അപേക്ഷ പരിഗണിച്ച് തീരുമാനമെടുക്കാന്‍, സുപ്രീം കോടതി സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
ബില്‍കിസ് ബാനു കേസ് പ്രതികളെ മോചിപ്പിച്ചതിനെതിരെയുള്ള ഹര്‍ജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും
RECENT NEWS
Advertisment



























