കേരളത്തിൽ ഒരു വനിതാ മുഖ്യമന്ത്രി ഉണ്ടാകണമെന്ന രാഹുൽ ഗാന്ധിയുടെ ആഗ്രഹത്തിന് പൂർണ്ണ പിന്തുണയുമായി ബിന്ദു കൃഷ്ണയും ഉമ തോമസും

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കേരളത്തിൽ ഒരു വനിതാ മുഖ്യമന്ത്രി ഉണ്ടാകണമെന്ന രാഹുൽ ഗാന്ധിയുടെ ആഗ്രഹത്തിന് പൂർണ്ണ പിന്തുണയുമായി യുഡിഎഫ് സ്ഥാനാർത്ഥികളായ ബിന്ദു കൃഷ്ണയും ഉമ തോമസും രംഗത്തെത്തി. ഈ സ്വപ്നം ഇന്നല്ലെങ്കിൽ നാളെ യാഥാർത്ഥ്യമാകുമെന്നും രാഷ്ട്രീയ രംഗത്തെ സ്ത്രീകൾക്ക് രാഹുൽ ഗാന്ധിയുടെ വാക്കുകൾ വലിയ പ്രചോദനമാണെന്നും ബിന്ദു കൃഷ്ണ പറഞ്ഞു. കോൺഗ്രസ് എക്കാലത്തും സ്ത്രീകൾക്ക് അർഹമായ പരിഗണന നൽകിയിട്ടുണ്ടെന്നും എന്നാൽ സിപിഎമ്മിൽ നിന്ന് ഇത്തരമൊരു മാറ്റം പ്രതീക്ഷിക്കേണ്ടതില്ലെന്നും അവർ പറഞ്ഞു. ഒരു വനിതാ ജില്ലാ സെക്രട്ടറിയെ പോലും നിയമിക്കാൻ തയ്യാറാകാത്ത പാർട്ടിയാണ് സിപിഎം എന്നും ബിന്ദു കൃഷ്ണ വിമർശിച്ചു.

ഇന്ദിരാഗാന്ധിയെ മാതൃകയാക്കുന്ന പ്രസ്ഥാനമാണ് കോൺഗ്രസ് എന്ന് ഉമ തോമസ് പറഞ്ഞു. കേരളത്തിൽ ഒരു വനിതാ മുഖ്യമന്ത്രി വരുന്നതിനായി കാത്തിരിക്കുകയാണ്. അർഹതപ്പെട്ടവർക്കാണ് കോൺഗ്രസ് സീറ്റുകൾ നൽകുന്നത്. അവിടെ സ്ത്രീ-പുരുഷ വ്യത്യാസമില്ലെന്നും പ്രവർത്തന മികവാണ് മാനദണ്ഡമെന്നും ഉമ തോമസ് വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...