കൗൺസിലർ പ്രശോഭ് വി. വത്സനെതിരെ കുരുക്ക് മുറുകുന്നു ; അതിജീവിതയുടെ രഹസ്യമൊഴി രേഖപ്പെടുത്തി

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : നഗരസഭയിലെ കോൺഗ്രസ് കൗൺസിലർ പ്രശോഭ് വി. വത്സനെതിരെ ഉയർന്ന ലൈംഗിക പീഡന പരാതിയിൽ അന്വേഷണം ശക്തമാക്കിയിരിക്കുകയാണ് പോലീസ്. ദളിത് യുവതിയെ ജോലി വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചുവെന്ന പരാതിയിൽ മജിസ്‌ട്രേറ്റ് കോടതി അതിജീവിതയുടെ രഹസ്യമൊഴി രേഖപ്പെടുത്തി. ഇതോടെ കേസിൽ പ്രതിക്കെതിരെയുള്ള നിയമക്കുരുക്ക് മുറുകുകയാണ്. ബലാത്സംഗം, എസ്‌സി-എസ്ടി പീഡന നിരോധന നിയമം എന്നീ ഗുരുതര വകുപ്പുകൾ പ്രകാരം കേസെടുത്തതിന് പിന്നാലെ പ്രശോഭ് ഒളിവിൽ പോയിരിക്കുകയാണ്. പ്രതി കേരളം വിട്ടതായാണ് പോലീസ് സൂചന നൽകുന്നത്. ഒളിവിൽ കഴിയുന്ന പ്രശോഭ് മുൻകൂർ ജാമ്യത്തിനായി ശ്രമിക്കുന്നതായും വിവരമുണ്ട്. ഫോൺ രേഖകളും സന്ദേശങ്ങളും ഉൾപ്പെടെയുള്ള ഡിജിറ്റൽ തെളിവുകൾ ശേഖരിച്ചുകൊണ്ടാണ് അന്വേഷണ സംഘം നീങ്ങുന്നത്.

പാലക്കാട് സ്വദേശിയായ യുവതി മുഖ്യമന്ത്രിയ്ക്കും ജില്ലാ പോലീസ് മേധാവിക്കുമാണ് പരാതി നൽകിയത്. ഉന്നത കോൺഗ്രസ് നേതാക്കളുമായുള്ള തന്റെ സ്വാധീനം ഉപയോഗിച്ച് പ്രശോഭ് ഭീഷണിപ്പെടുത്തിയതായും താമസസ്ഥലത്തെത്തി പീഡിപ്പിച്ചതായും യുവതി മൊഴി നൽകിയിട്ടുണ്ട്. സംഭവം രാഷ്ട്രീയമായി വലിയ വിവാദങ്ങൾക്കാണ് പാലക്കാട്ട് തിരികൊളുത്തിയിരിക്കുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് താഴ്ന്നതോടെ കടുത്ത പ്രതിസന്ധിയിൽ തമിഴ്നാട്ടിലെ അഞ്ച് ജില്ലകൾ

0
ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് താഴ്ന്നതോടെ കടുത്ത പ്രതിസന്ധിയിലാണ് തമിഴ്നാട്ടിലെ അഞ്ച്...

ഭിന്നശേഷിക്കാരെ അപമാനിച്ച സംഭവം : കോടതി ഉത്തരവു പാലിച്ചില്ല ; ഹാസ്യതാരത്തിനും യൂറ്റ്യൂബർമാർക്കും മൂന്നു...

0
ന്യൂഡൽഹി : കോടതി ഉത്തരവ് പാലിക്കാത്തതിന് ഹാസ്യതാരം സമയ് റെയ്‌ന, യുറ്റ്യൂബർമാരായ...

കുവൈത്ത് നാവിക കപ്പലിനെ ലക്ഷ്യമിട്ട് ഇറാൻ ആക്രമണം ; സായുധ സേനയിലെ നാലുപേർക്ക് പരിക്ക്

0
കുവൈത്ത് സിറ്റി: കുവൈത്ത് നാവികസേനയുടെ ഒരു കപ്പലിനെ ലക്ഷ്യമിട്ട ഇറാൻ ആക്രമണത്തിൽ...

കാഫീർ സ്‌ക്രീൻഷോട്ട് കേസ് ; ജിതിൻ ഭാസ്‌കരൻ്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജിയിൽ ഇന്ന് വാദം...

0
തിരുവനന്തപുരം: കാഫീർ സ്‌ക്രീൻഷോട്ട് കേസിലെ പ്രതി ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്‌കരൻ്റെ...