ഡിവൈഎഫ്ഐ വിതരണം ചെയ്യുന്ന പൊതിച്ചോറിനെതിരെ ആരോഗ്യ മന്ത്രി കെ.മുരളീധരൻ്റെ പ്രസ്താവന അപക്വമാണെന്ന് ബിനോയ് വിശ്വം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സർക്കാർ ആശുപത്രികളിൽ ഡിവൈഎഫ്ഐ വിതരണം ചെയ്യുന്ന പൊതിച്ചോറിനെതിരെ ആരോഗ്യ മന്ത്രി കെ.മുരളീധരൻ്റെ പ്രസ്താവന അപക്വമാണെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രസ്താവനയിൽ പറഞ്ഞു. അത് യു ഡി എഫ് സർക്കാരിൻ്റെ നയം ആണെന്നാണ് മന്ത്രി പറയുന്നത്. വിശക്കുന്നവന് ആഹാരം കൊടുക്കുന്നവരെ തടയുന്നത് ഒരു നയമായി സ്വീകരിക്കുന്ന സർക്കാരുണ്ടോ? കേരളത്തിൻ്റെ ചരിത്രത്തിൽ അന്നം മുടക്കുന്നത് ഒരു നയമായി സ്വീകരിച്ച മറ്റൊരു സർക്കാരിനെയും കണ്ടിട്ടില്ല ബിനോയ് വിശ്വം പറഞ്ഞു. നമ്മുടെ നാട്ടിൽ വിശക്കുന്നവന് അന്നം നൽകുന്നത് ഒരു ദൗത്യമായി ഏറ്റെടുത്ത നിരവധി പ്രസ്ഥാനങ്ങളുണ്ട്.

അവരിൽ പലരും ആശുപത്രികൾ കേന്ദ്രീകരിച്ച് നടത്തുന്ന ഈ ഇടപെൽ സാധാരണക്കാരായ ലക്ഷകണക്കിന് മനുഷ്യർക്ക് ആശ്വാസം പകരുന്നുമുണ്ട്. എ ഐ വൈ എഫ് ,ഡി വൈ എഫ് ഐ തുടങ്ങിയ സംഘടനകളെല്ലാം മാതൃകാപരമായ ഈ പ്രവർത്തനം സംഘടിപ്പിക്കുന്നുണ്ട്. പൊതിച്ചോർ വാങ്ങാനെത്തുന്നവരോ, അത് തയ്യാറാക്കി നൽകുന്ന കുടുംബങ്ങളോ ഇക്കാര്യത്തിൽ ഒരു നിലയിലുമുള്ള രാഷ്ട്രീയം കാണുന്നില്ല.സേവനതത്പരരായ ഒരു കൂട്ടം ചെറുപ്പക്കാരുടെ സാമൂഹിക പ്രതിബദ്ധ കൂടി പ്രതിഫലിപ്പിക്കുന്നതാണ് ഈ പൊതിച്ചോർ വിതരണം മഴയത്തും, വെയിലത്തും, ആഘോഷ ദിനങ്ങളിലുമെല്ലാം സ്വന്തം കാര്യങ്ങൾ മാറ്റി വച്ച് വീടുകയറി ഇറങ്ങി ഭക്ഷണ പൊതികൾ ശേഖരിച്ച് ആശുപത്രികൾക്ക് മുന്നിലെത്തിച്ച്,

കാത്തു നിൽക്കുന്നവർക്ക് സ്നേഹപൂർവം വിതരണം ചെയ്യുക എന്നത് ശ്രമകരമായ ഒരു പ്രവർത്തനമാണ്. യുവജന സംഘടനാ പ്രവർത്തനത്തിൻ്റെയോ ജനങ്ങൾക്കിടയിൽ രാഷ്ട്രീയ പ്രവർത്തനം നടത്തിയതിൻ്റെയോ അനുഭവമുള്ള ഒരു പൊതു പ്രവർത്തകനും ഈ സന്നദ്ധ പ്രവർത്തനത്തെ തള്ളിപ്പറയാനാകില്ല.വിശപ്പിന് രാഷ്ട്രീയമില്ല ആശുപത്രികളിൽ രോഗികളായും കൂട്ടിരുപ്പുകാരായും എത്തുന്ന മനുഷ്യരുടെ വിശപ്പിന് പരിഹാരം കാണാൻ സർക്കാരിന് എന്തെങ്കിലും പദ്ധതിയുണ്ടോ…. അതിനെക്കുറിച്ച് ആലോചിക്കും എന്നാണ് മന്ത്രി പറയുന്നത്. ആലോചനപോലും തുടങ്ങും മുൻപ് നിലവിലുള്ളതിനെ ഇല്ലാതാക്കാൻ ഇങ്ങനെ വ്യഗ്രത കാണിക്കുന്നത് എന്തിനാണ്? അന്നം കൊടുക്കാത്തവന് അന്നം മുടക്കാൻ അവകാശമില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ട്രെയിൻ തട്ടി യുവാവിന് ദാരുണാന്ത്യം

0
കോഴിക്കോട്: മാത്തോട്ടത്ത് റെയിൽവേ പാത മുറിച്ചുകടക്കുന്നതിനിടെ ട്രെയിൻ തട്ടി യുവാവിന്...

ജീവന്റെ കാവൽക്കാരായി നേപ്പാളിന്റെ ആദ്യ വനിതാ ഹെലികോപ്റ്റർ ക്യാപ്റ്റൻ; ചുരുങ്ങിയ ദിവസത്തിനുള്ളിൽ രക്ഷപ്പെടുത്തിയത് നിരവധി...

0
കാഠ്മണ്ഡു: നേപ്പാളിലെ മിന്നൽ പ്രളയത്തിനിടെ നൂറിലേറെ തവണ രക്ഷാദൗത്യവുമായി രാജ്യത്തെ ആദ്യ...

കൊച്ചി മെട്രോ റെയിൽ അങ്കമാലിയിലേക്ക് നീട്ടാനുള്ള ഡി.പി.ആർ. സർക്കാരിന് സമർപ്പിച്ചു

0
കൊച്ചി: കൊച്ചി മെട്രോ റെയിൽ അങ്കമാലിയിലേക്ക് നീട്ടാനുള്ള വിശദ പദ്ധതിരേഖ (ഡി.പി.ആർ.)...

തിരുവനന്തപുരം വലിയതുറയിൽ പോലീസ് ഉദ്യോഗസ്ഥരെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി പിടിയിൽ

0
തിരുവനന്തപുരം: തിരുവനന്തപുരം വലിയതുറയിൽ പോലീസ് ഉദ്യോഗസ്ഥരെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ...