ലോകകപ്പ് ഫുട്ബോൾ ഫൈനൽ ; കൊച്ചി നഗരത്തിൽ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കി കൊച്ചി സിറ്റി പോലീസ്

For full experience, Download our mobile application:
Get it on Google Play

കൊച്ചി: ഫിഫ ലോകകപ്പ് ഫുട്ബോൾ ഫൈനലുമായി ബന്ധപ്പെട്ട് കൊച്ചി നഗരത്തിൽ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കി കൊച്ചി സിറ്റി പോലീസ്. വിജയാഘോഷങ്ങൾ ഒരു കാരണവശാലും അക്രമസംഭവങ്ങളിലേക്കോ ഫാൻ ഫൈറ്റുകളിലേക്കോ നയിക്കരുത്. ഇത്തരം നിയമവിരുദ്ധ പ്രവൃത്തികളിൽ ഏർപ്പെടുന്നവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കും. 2026 ഫിഫ ലോകകപ്പ് മത്സരങ്ങൾക്ക് ശേഷം വിജയാഘോഷങ്ങളുടെ പേരിൽ ഹെൽമെറ്റ് ധരിക്കാതെ വാഹനമോടിക്കൽ, ഡ്രൈവിംഗ് ലൈസൻസ് ഇല്ലാതെ വാഹനമോടിക്കൽ, മദ്യപിച്ച് വാഹനമോടിക്കൽ, അമിതവേഗത്തിലും അപകടകരമായും വാഹനമോടിക്കൽ, വാഹനങ്ങളിൽ അനുവദനീയമായതിലധികം ആളുകളെ കയറ്റി യാത്ര ചെയ്യൽ, അമിതശബ്ദത്തിൽ ഹോൺ മുഴക്കൽ എന്നിവയുൾപ്പെടെ പൊതുജനങ്ങളുടെ സ്വൈര്യജീവിതത്തിന് തടസ്സം സൃഷ്ടിക്കുന്ന പ്രവണതകൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.

ഇത്തരം നിയമലംഘനങ്ങൾ ഗുരുതര അപകടങ്ങൾക്കും ജീവഹാനിക്കും കാരണമാകാൻ സാധ്യതയുള്ളതിനാൽ പൊതുസുരക്ഷ മുൻനിർത്തി ബന്ധപ്പെട്ട വാഹനങ്ങൾ പിടിച്ചെടുക്കുകയും കോടതിയിൽ ഹാജരാക്കുകയും ചെയ്യും. അപകടകരമായ രീതിയിൽ വാഹനമോടിക്കുന്നവർക്കെതിരെ കർശന നിയമനടപടികളും സ്വീകരിക്കുമെന്ന് പോലീസ് നിർദേശം നൽകി. പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി നഗരത്തിലെ എല്ലാ പ്രധാന കേന്ദ്രങ്ങളിലും അധിക പോലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ടെന്നും വാഹന പരിശോധനയും ശക്തമാക്കി. സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി നഗരത്തിലെ പ്രധാന സ്ഥലങ്ങളിൽ കൂടുതൽ വനിതാ പോലീസ് ഉദ്യോഗസ്ഥരെയും വിന്യസിപ്പിച്ചു. എല്ലാവരും പോലീസ് ഉദ്യോഗസ്ഥരുടെ നിർദേശങ്ങൾ കർശനമായി പാലിക്കേണ്ടതാണ്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇറാനെതിരെ ഇനി പിന്തുടരുക സാമ്പത്തിക സമ്മര്‍ദത്തിന്റെ വഴി, പുതിയ സൈനിക നടപടികള്‍ ഉണ്ടാകില്ല :...

0
വാഷിംഗ്‌ടൺ : ഇറാനെതിരെ ഇനി സാമ്പത്തിക സമ്മര്‍ദത്തിന്റെ വഴിയെന്ന് സൂചന നല്‍കി...

പ്രതിഷേധങ്ങൾക്കിടെ അമിത് ഷാ ഇന്ന് ലോക്സഭയിൽ എത്തിയേക്കും

0
ന്യൂഡൽഹി: ഡൽഹിയിലെ വിദ്യാർഥി സമരത്തിന് നേരെയുണ്ടായ പൊലീസ് നടപടിയെച്ചൊല്ലി പാർലമെന്റിൽ പ്രതിപക്ഷ...

ചൈനയ്ക്കെതിരെ തയ്‌വാൻ ; സൈനികാക്രമണഭീഷണി നേരിടാൻ ഡ്രോൺ വ്യൂഹം സജ്ജം

0
തയ്‌വാൻ : ചൈനയിൽനിന്നുള്ള സൈനികാക്രമണഭീഷണി നേരിടാനുള്ള തയാറെടുപ്പുകളുടെ ഭാഗമായി തയ്‌വാൻ ഡ്രോണുകളുടെ...

‘ദേശീയ ഗാനത്തെയും വന്ദേമാതരത്തെയും ആദരിക്കാത്തവർക്ക് ഈ രാജ്യത്ത് ജീവിക്കാൻ അവകാശമില്ല’ : യോഗി ആദിത്യനാഥ്

0
ലക്നൗ : ദേശീയ ഗാനത്തെയും വന്ദേമാതരത്തെയും രാജ്യത്തെ മഹദ് വ്യക്തികളെയും ചിഹ്നങ്ങളെയും...