കോയിപ്രം കൃഷി ഭവനില്‍ ബയോഫാര്‍മസി ആരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

കോയിപ്രം : കര്‍ഷകര്‍ക്ക് വിവിധ വിളകളുടെ സാങ്കേതിക വിദ്യകള്‍ മനസിലാക്കുന്നതിനുള്ള പ്രസിദ്ധീകരണങ്ങള്‍ ലഭ്യമാകുന്നതിന് സഹായകമാകുന്ന ബയോ ഫാര്‍മസിയുടെ ഉദ്ഘാടനം കോയിപ്രം കൃഷി ഭവനില്‍ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അനിലാ മാത്യു നിര്‍വഹിച്ചു. കൃഷി വിജ്ഞാന കേന്ദ്രം മേധാവിയും സീനിയര്‍ സയന്റിസ്റ്റുമായ ഡോ.സി.പി റോബര്‍ട്ട് അധ്യക്ഷത വഹിച്ചു. കൃഷി വകുപ്പ് ഡപ്യൂട്ടി ഡയറക്ടര്‍ ജോര്‍ജി കെ വര്‍ഗീസ് പ്രസിദ്ധീകരണങ്ങളുടെ പ്രകാശനം നിര്‍വഹിച്ചു. കൃഷി വിജ്ഞാന കേന്ദ്രം സബജക്റ്റ് മാറ്റര്‍ സ്പെഷ്യലിസ്റ്റുമാരായ അലക്സ് ജോണ്‍, ഡോ. സിന്ധു സദാനന്തന്‍, കൃഷി അസി.ഡയറക്ടര്‍ അമ്പിളി സി. എന്നിവര്‍ പ്രസംഗിച്ചു.

സംസ്ഥാന കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പിന്റെ ധനസഹായത്തോടെ പത്തനംതിട്ട ജില്ലയില്‍ കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ഉത്തമ കൃഷിരീതികള്‍ പരിചയപ്പെടുത്തി വിളകളുടെ ആരോഗ്യം പരിപാലിക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമായിട്ടാണ് കോയിപ്രം, നാരങ്ങാനം, കോന്നി, കടപ്ര, എഴുമറ്റൂര്‍ എന്നീ കൃഷി ഭവനകളില്‍ ബയോ ഫാര്‍മിസകള്‍ ആരംഭിച്ചത്. സാധാരണയായി വിവിധ വിളകളെ ബാധിക്കുന്ന രോഗ, കീടങ്ങളെ ചെറുക്കുന്നതിനുള്ള സാങ്കേതിക വിദ്യകളും, ജൈവ മാര്‍ഗ്ഗങ്ങളും, വിളകളുടെ പ്രധാന മൂലകങ്ങളുടെ അഭാവവും അവയ്ക്കുള്ള പ്രതിവിധികളും ബയോ ഫാര്‍മസിയില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....