പത്തനംതിട്ട ജില്ലാ പഞ്ചായത്ത് ; മത്സര രംഗത്തുള്ളത് 60 പേര്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : തദ്ദേശ പൊതുതെരഞ്ഞെടുപ്പില്‍ പത്തനംതിട്ട ജില്ലാ പഞ്ചായത്തിലേക്ക് മത്സര രംഗത്തുള്ളത് 60 സ്ഥാനാര്‍ഥികള്‍. നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള സമയം കഴിഞ്ഞപ്പോഴാണ് മത്സരരംഗത്തുള്ളവരുടെ ചിത്രം വ്യക്തമായത്. ജില്ലാ പഞ്ചായത്തിലെ 16 ഡിവിഷനുകളിലേക്ക് മത്സരിക്കുന്നതിനായി 147 പത്രികകളാണ് സമര്‍പ്പിച്ചിരുന്നത്. സൂക്ഷ്മ പരിശോധനയില്‍ 3 പത്രികകള്‍ നിരസിച്ചിരുന്നു. ബാക്കി 144 പത്രികകളില്‍ 76 പേരാണുണ്ടായിരുന്നത്. അതില്‍ 16 പേര്‍ പത്രികകള്‍ പിന്‍വലിച്ചതോടെയാണ് അന്തിമ പട്ടികയില്‍ 60 സ്ഥാനാര്‍ഥികളായത്.

കൂടുല്‍ പേര്‍ മത്സരിക്കുന്നത് റാന്നി ഡിവിഷനിലേക്ക്
ജില്ലാ പഞ്ചായത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ മത്സര രംഗത്തുള്ളത് റാന്നി ഡിവിഷനിലാണ്. ഏഴുപേരാണ് റാന്നി ഡിവിഷനിലേക്ക് മത്സരിക്കുന്നത്. ഒരാള്‍ മാത്രമാണ് പത്രിക പിന്‍വലിച്ചത്. പുളിക്കീഴ്, മല്ലപ്പള്ളി, ആനിക്കാട്, ചിറ്റാര്‍, മലയാലപ്പുഴ, കൊടുമണ്‍, പള്ളിക്കല്‍, കോഴഞ്ചേരി ഡിവിഷനുകളിലേക്ക് മൂന്നുപേര്‍ വീതമാണ് മത്സരരംഗത്തുള്ളത്. അങ്ങാടി, കോന്നി, പ്രമാടം, കുളനട, ഇലന്തൂര്‍, കോയിപ്രം ഡിവിഷനുകളിലേക്ക് നാലുപേര്‍ വീതവും, ഏനാത്ത് ഡിവിഷനിലേക്ക് അഞ്ചുപേരും മത്സരിക്കുന്നുണ്ട്. കോന്നി, ഏനാത്ത്, ഇലന്തൂര്‍ എന്നിവടങ്ങളില്‍ രണ്ടുപേര്‍ വീതവും ആനിക്കാട്, അങ്ങാടി, ചിറ്റാര്‍, പ്രമാടം, കൊടുമണ്‍, പള്ളിക്കല്‍, കുളനട, കോഴഞ്ചേരി, കോയിപ്രം ഒരാള്‍ വീതവും പത്രിക പിന്‍വലിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....