ആലപ്പുഴയിൽ രണ്ട് പഞ്ചായത്തുകളിൽ പക്ഷിപ്പനി
ആലപ്പുഴ : ജില്ലയിൽ രണ്ടിടങ്ങളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു. അമ്പലപ്പുഴ നോർത്ത്, ചെന്നിത്തല ഗ്രാമപഞ്ചായത്തുകളിലാണ് ഏവിയൻ ഇൻഫ്ലുവൻസയുടെ എച്ച്5എൻ1 വകഭേദം സ്ഥിരീകരിച്ചത്. രോഗവ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി 26,000 വളർത്തുപക്ഷികളെ കൊന്ന് നശിപ്പിക്കും. രോഗം റിപ്പോർട്ട് ചെയ്ത പ്രദേശങ്ങളിൽ നിന്നുള്ള സാമ്പിളുകൾ പരിശോധിച്ചതിലാണ് എച്ച്5എൻ1 വകഭേദം സ്ഥിരീകരിച്ചത്. ഇതേത്തുടർന്ന് പക്ഷികളെ കൊന്നൊടുക്കുന്നതിനുള്ള നടപടികൾ ദ്രുതകർമസേനയുടെ നേതൃത്വത്തിൽ ഉടൻ ആരംഭിക്കും. സ്ഥിതിഗതികൾ വിലയിരുത്താൻ ജില്ലാ കളക്ടർ ഷാജി വി. നായരുടെ അധ്യക്ഷതയിൽ കളക്ടറേറ്റിൽ യോഗം ചേർന്നു. നിലവിൽ പക്ഷിപ്പനി മനുഷ്യരിലേക്ക് പടർന്നതായി റിപ്പോർട്ടില്ല. എങ്കിലും പ്രദേശവാസികളും പൊതുജനങ്ങളും അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – ptamedianews@gmail.com
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 85471 98263/ mail – eastindiabroadcasting@gmail.com
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from Kerala
More More from Kerala news-
കോഴിക്കോട് പുതിയറയിൽ കാർ ഷോറൂമിലേക്ക് വാഹനം ഇടിച്ചുകയറ്റി
-
സോണിയ ഗാന്ധി പാര്‍ലമെന്ററി രംഗത്തെ ഉന്നത പദവിയിലേക്ക് എത്തുന്നത് തടയാന്‍ പി എ സാങ്മ യും ശരത് പവാറും ഉള്‍പ്പെടെയുള്ള നേതാക്കള്‍ നിലപാട് എടുത്തിരുന്നുവെന്ന് മുന്‍ കോണ്‍ഗ്രസ് നേതാവ് കെ വി തോമസ്
-
അഹമ്മദാബാദ് നഗര മാതൃക തിരുവനന്തപുരം നഗരസഭയിൽ നടപ്പാക്കാൻ ശ്രമിക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധം ഉയർത്തി വി. ശിവൻകുട്ടി
Most read
-
49 NBFCകളുടെ രജിസ്ട്രേഷൻ റദ്ദാക്കി : കര്‍ശന നടപടിയുമായി റിസർവ് ബാങ്ക്
-
കേരളത്തെ നടുക്കിയ കോന്നി പോപ്പുലർ ഫിനാൻസ് തട്ടിപ്പ് : 30,000-ത്തിലധികം നിക്ഷേപകർ – 1,600 കോടിയുടെ തട്ടിപ്പ് – 12,000 ക്ലെയിമുകൾക്ക് നിക്ഷേപത്തിന്റെ 25 ശതമാനം ലഭിക്കാന്‍ വഴിയൊരുങ്ങുന്നു
-
13 NBFCകൾക്ക് തിരിച്ചടി ; അഞ്ച് ധനകാര്യ സ്ഥാപനങ്ങളുടെ രജിസ്ട്രേഷൻ റദ്ദാക്കി RBI
-
കൈപ്പട്ടൂരില്‍ പട്ടാപ്പകല്‍ വീട്ടില്‍ നിന്നും റബര്‍ ഷീറ്റ് മോഷ്ടിച്ചു : മോഷ്ടാവിനെ കണ്ടെത്താന്‍ പോലീസ് അന്വേഷണമാരംഭിച്ചു
-
തണ്ണിത്തോട് റോഡിൽ പോലീസിന് മുന്നിൽ പുലി ; പിന്നാലെ കാട്ടാനയും – വന്യജീവി ഭീഷണിയിൽ യാത്രക്കാർ


