Skip to content

സർക്കാരിന്റെ ആറുമാസത്തെ പ്രവർത്തനത്തിൽ ജനങ്ങൾ സംതൃപ്തരാണെന്ന് മന്ത്രി കെ. മുരളീധരൻ

പത്തനംതിട്ട : സർക്കാരിന്റെ ആറുമാസത്തെ പ്രവർത്തനത്തിൽ ജനങ്ങൾ സംതൃപ്തരാണെന്ന് മന്ത്രി കെ. മുരളീധരൻ. ജനങ്ങൾക്ക് സമീപിക്കാൻ കഴിയുന്ന സർക്കാരാണിതെന്നും മറ്റാർക്കെങ്കിലും അസംതൃപ്തിയുണ്ടോയെന്ന് അറിയില്ലെന്നും മന്ത്രി പറഞ്ഞു. ജനങ്ങളുടെ സംതൃപ്തി മാത്രം പരിഗണിച്ചാൽ മതിയെന്നും അദ്ദേഹം വ്യക്തമാക്കി. അടൂർ പ്രകാശിന്റെ വിമർശനങ്ങൾ കാര്യമാക്കേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു. ഭരണകക്ഷിയിലെ ചിലർ അഭിപ്രായങ്ങൾ പ്രകടിപ്പിക്കുന്നുണ്ട്. പ്രതിപക്ഷം ദുർബലമായതിനാൽ ഭരണപക്ഷത്തിന്റെ പ്രവർത്തനത്തിന്റെ താളം തെറ്റാതിരിക്കാനുള്ള ഉപദേശമായാണ് ഇതിനെ കാണുന്നതെന്നും പ്രതിപക്ഷം സ്വയം കുഴിച്ച കുഴിയിൽ വീണെന്നും മന്ത്രി വിമർശിച്ചു.

ബോർഡ്, കോർപ്പറേഷൻ വിഭജനം ഉടൻ നടക്കുമെന്നും അദ്ദേഹം അറിയിച്ചു. ശബരിമല തീർഥാടനത്തിനുള്ള മുന്നൊരുക്കങ്ങൾ ജൂലൈയിൽ തന്നെ ആരംഭിച്ചിരുന്നു. എംഎൽഎമാരുടെ യോഗം ചേർന്നിരുന്നു. വെർച്വൽ ക്യൂ സംവിധാനം സുഗമമായി പ്രവർത്തിക്കുന്നുണ്ട്. അപ്പവും അരവണയും ഉൾപ്പെടെ 45 ലക്ഷം യൂണിറ്റ് സ്റ്റോക്കുണ്ടെന്നും മന്ത്രി പറഞ്ഞു. ദേവസ്വം ബോർഡിന്റെ പ്രവർത്തനങ്ങളെ വകുപ്പ് വിമർശനാത്മകമായാണ് വിലയിരുത്തിയതെന്നും എല്ലാം ഭംഗിയാണെന്ന് പറയേണ്ടതില്ലെന്നും മന്ത്രി വ്യക്തമാക്കി.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

More from Pathanamthitta

More More from Pathanamthitta news

Most read

  1. 49 NBFCകളുടെ രജിസ്ട്രേഷൻ റദ്ദാക്കി : കര്‍ശന നടപടിയുമായി റിസർവ് ബാങ്ക്

  2. 13 NBFCകൾക്ക് തിരിച്ചടി ; അഞ്ച് ധനകാര്യ സ്ഥാപനങ്ങളുടെ രജിസ്ട്രേഷൻ റദ്ദാക്കി RBI

  3. കൈപ്പട്ടൂരില്‍ പട്ടാപ്പകല്‍ വീട്ടില്‍ നിന്നും റബര്‍ ഷീറ്റ് മോഷ്ടിച്ചു : മോഷ്ടാവിനെ കണ്ടെത്താന്‍ പോലീസ് അന്വേഷണമാരംഭിച്ചു

  4. പതിമൂന്നുകാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസ് : ഒളിവിലായിരുന്ന കോട്ടയം സ്വദേശി പൊള്ളാച്ചിയിൽ പിടിയിൽ

  5. ​’പ്രണയിക്കണമെങ്കിൽ ആ റെസ്റ്റോറന്റിൽ പോകാം, പക്ഷേ ചിക്കൻ ചോസർ കഴിക്കരുത്’; മാതാപിതാക്കളുടെ ഓർമ്മകളുള്ള ഇടത്തെ അനുഭവം പങ്കുവെച്ച് രാഹുൽ ഗാന്ധി

Share on WhatsApp

Share this story

സർക്കാരിന്റെ ആറുമാസത്തെ പ്രവർത്തനത്തിൽ ജനങ്ങൾ സംതൃപ്തരാണെന്ന് മന്ത്രി കെ. മുരളീധരൻ pathanamthittamedia.com