തൃണമൂലിനെതിരായ പ്രതിഷേധ റാലിയിൽ ബി.ജെ.പിയും കോൺഗ്രസും അണിചേർന്നു

For full experience, Download our mobile application:
Get it on Google Play

കൊൽക്കത്ത: ബി.ജെ.പി എം.എൽ.എ സുവേന്ദു അധികാരിയും കോൺഗ്രസ് നേതാവ് കൗസ്താവ് ബാഗ്ചിയും പശ്ചിമ ബംഗാളിൽ പ്രതിഷേധ റാലിയിൽ ഒന്നിച്ച് അണിനിരന്നു. മമത സർക്കാരിന്റെ അഴിമതിയിൽ ദുരിതമനുഭവിക്കുന്ന സ്കൂൾ ഉദ്യോഗാർത്ഥികൾ സംഘടിപ്പിച്ച പ്രതിഷേധ റാലിയിലാണ് ഇരുവരും ഒന്നിച്ച് പ​ങ്കെടുത്തത്. സൗത്ത് കൊൽക്കത്തയിലെ കാമാക് സ്ട്രീറ്റിൽ പ്രതിഷേധിച്ച സ്‌കൂൾ ഉദ്യോഗാർത്ഥികൾ പ്രകടനം നടത്തി. റാലിയിൽ പങ്കെടുക്കാൻ തന്നെ ക്ഷണിച്ചതുകൊണ്ടാണ് പങ്കെടുത്തതെന്നും അതിൽ കോൺഗ്രസ് നേതാവ് വന്നതിൽ എന്താണ് കുഴപ്പമെന്നും സുവേന്ദു അധികാരി ചോദിച്ചു.

അഴിമതിക്കാരായ തൃണമൂലിനെതിരായ ഏതെങ്കിലും റാലിയിലോ പരിപാടിയിലോ പങ്കെടുക്കുന്നതിൽ പ്രശ്‌നമില്ലെന്നും സുവേന്ദു അധികാരിക്കൊപ്പം നടക്കാൻ തനിക്ക് ഒരു മടിയുമില്ലെന്നും കോൺഗ്രസ് നേതാവ് കൗസ്താവ് ബാഗ്ചി പറഞ്ഞു. ബിജെപി, കോൺഗ്രസ് നേതാക്കൾ സംയുക്തമായി റാലിയിൽ പങ്കെടുക്കുന്നത് അവർക്കിടയിലുള്ള നിശ്ശബ്ദ ധാരണയെയാണ് പ്രതിഫലിപ്പിക്കുന്നതെന്ന് സംഭവവികാസത്തോട് പ്രതികരിച്ച് തൃണമൂൽ വക്താവ് കുനാൽ ഘോഷ് പറഞ്ഞു.സ്‌കൂൾ ജോലി അഴിമതിയിൽ പങ്കുണ്ടെന്ന് ആരോപിച്ച് തൃണമൂൽ നേതാവും മുൻ വിദ്യാഭ്യാസ മന്ത്രിയുമായ പാർത്ഥ ചാറ്റർജിയെ കഴിഞ്ഞ വർഷം ജൂലൈയിൽ ഇ.ഡി അറസ്റ്റ് ചെയ്തിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി തടസപ്പെട്ടതിനെ തുടർന്ന് ടോർച്ചിന്റെയും മൊബൈൽ ഫോൺ ഫ്ലാഷ് ലൈറ്റിന്റെയും വെളിച്ചത്തിൽ ഗർഭിണികൾക്ക് ശസ്ത്രക്രിയ...

0
പട്ന: ഓപറേഷൻ തിയറ്ററിൽ വൈദ്യുതി തടസപ്പെട്ടതിനെ തുടർന്ന് ടോർച്ചിന്റെയും മൊബൈൽ ഫോൺ...

സിക്കിമില്‍ മണ്ണിടിച്ചില്‍ ; രണ്ട് വീടുകള്‍ തകര്‍ന്നതായും റോഡ് ഗതാഗതം തടസപ്പെടുന്നതായും റിപ്പോര്‍ട്ട്

0
റിംബി: സിക്കിമില്‍ മണ്ണിടിച്ചില്‍. പടിഞ്ഞാറന്‍ സിക്കിമിലെ ഗ്രാമമായ റിംബിയിലാണ് ശനിയാഴ്ച വൈകീട്ടോടെ...

അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ സഹായം തേടി കെഎസ്ഇബി

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായതോടെ അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ...

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...