നേമത്ത് പരസ്യ സംവാദത്തിന് ആവശ്യപ്പെട്ട സിപിഎം സ്ഥാനാർത്ഥി വി ശിവൻകുട്ടിയുടെ വെല്ലുവിളി രാജീവ് ചന്ദ്രശേഖർ തള്ളി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: നേമത്ത് പരസ്യ സംവാദത്തിന് തീയതിയും സ്ഥലവും അറിയിക്കാൻ ആവശ്യപ്പെട്ട സിപിഎം സ്ഥാനാർത്ഥി വി ശിവൻകുട്ടിക്കെതിരെ ബിജെപി സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ. സംവാദം ചർച്ചയാക്കുന്നത് ജനശ്രദ്ധ തരിക്കാനാണെന്ന് കുറ്റപ്പെടുത്തിയ അദ്ദേഹം, എല്ലാം ശരിയാക്കുമെന്ന് പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയൻ സംവാദത്തിന് തയ്യാറുണ്ടോ എന്ന് ചോദിച്ചു. ഒരു പടികൂടി കടന്ന് മുഖ്യമന്ത്രിക്ക് സംവാദത്തിന് ധൈര്യവും നട്ടെല്ലും ഉണ്ടോയെന്നും അദ്ദേഹം ചോദിച്ചു.

സംവാദം ഒന്നും പ്രാധാനപ്പെട്ട വിഷയമല്ലെന്നും ജനങ്ങളുടെ ശ്രദ്ധതിരിക്കാനാണ് ഇത്തരം ശ്രമങ്ങളെന്നും ആവർത്തിച്ച രാജീവ് ചന്ദ്രശേഖർ, വി ശിവൻകുട്ടി പലതിനും മറുപടി പറയണമെന്നും പറഞ്ഞു. സംവാദത്തിന് താനാണ് വെല്ലുവിളിച്ചതെന്നും തനിക്ക് താത്പര്യമുണ്ടെങ്കിൽ താൻ തന്നെ ശിവൻകുട്ടിയെ വിളിച്ചോളാമെന്നും അദ്ദേഹം മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു. സംവാദം നടക്കുകയാണെങ്കിൽ. വി ശിവൻകുട്ടി മാത്രം പോരെന്നും മുഖ്യമന്ത്രി പിണറായി വിജയൻ കൂടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മാധ്യമങ്ങൾ വഴി ഗിമ്മിക്ക് ആയിട്ടല്ല സംവാദം. ഞാൻ ശിവൻകുട്ടിയോട് വിളിച്ച് പറയാം. മാധ്യമങ്ങളോട് പറയേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...