സത്യപ്രതിജ്ഞ ചെയ്തില്ലെങ്കിൽ സ്ഥാനം നഷ്ടമാകും ; ബിജെപി കൗൺസിലർ സുഗതൻ ജാമ്യം തേടി ഹൈക്കോടതിയിലേക്ക്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കാപ്പ കേസിനൊപ്പം അയോഗ്യതാ ഭീഷണിയുമുള്ള തിരുവനന്തപുരം കോർപറേഷനിലെ ബിജെപി കൗൺസിലർ ആർ.സുഗതൻ ജാമ്യത്തിനായി ഹൈക്കോടതിയിലേക്ക്. കാപ്പ ഉപദേശക സമിതിയിൽ സമർപ്പിച്ച ജാമ്യാപേക്ഷയിൽ തീരുമാനം വൈകുന്ന പശ്ചാത്തലത്തിലാണ് അടുത്തനീക്കം. സത്യപ്രതിജ്ഞാ ലംഘനം നടത്തിയതിന് ഹൈക്കോടതി അയോഗ്യനാക്കിയ സുഗതന് ഈ മാസം 24ന് അകം പുറത്തിറങ്ങി വീണ്ടും സത്യപ്രതിജ്ഞ ചെയ്തില്ലെങ്കിൽ കൗൺസിലർ സ്ഥാനം നഷ്ടമാകും. നഗരസഭയിൽ ബിജെപിയുടെ കേവലഭൂരിപക്ഷവും അതോടെ പ്രതിസന്ധിയിലാകും. കാപ്പ കേസ് ചുമത്തി റിമാൻഡിൽ കഴിയുന്ന സുഗതന്റെ ജാമ്യ ഹർജിയിൽ ആദ്യം തീരുമാനമെടുക്കേണ്ടത് കാപ്പ ഉപദേശക സമിതിയാണ്.

ഇതനുസരിച്ച് 2 ആഴ്ച മുൻപ് സമർപ്പിച്ച ഹർജിയിൽ കഴിഞ്ഞമാസം 29ന് ഉപദേശക സമിതി വാദം കേട്ടിരുന്നു. എന്നാൽ ഇതുവരെ ഉത്തരവ് പുറപ്പെടുവിച്ചില്ല. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് രാഷ്ട്രീയ നിയമനം നേടിയവരാണ് കാപ്പ ഉപദേശക സമിതിയിലെ അംഗങ്ങൾ. സമിതിയിൽനിന്ന് സുഗതന് അനുകൂല തീരുമാനം ഉണ്ടാകില്ലെന്നാണ് ബിജെപി നേതൃത്വത്തിന്റെ വിലയിരുത്തൽ.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...