തിരുവനന്തപുരത്ത് യുവാവിനെ കുത്തിക്കൊന്നു ; നാല് പേർ കസ്റ്റഡിയിൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ യുവാവിനെ കുത്തിക്കൊന്നു. കണ്ണറവിള സ്വദേശി 22കാരനായ മനുവാണ് കൊല്ലപ്പെട്ടത്. സംഘർഷത്തിന് പിന്നാലെ ആശുപത്രിയിലെത്തിയ ഇരു സംഘങ്ങളും തമ്മിൽ ഏറ്റുമുട്ടി. സംഭവത്തിൽ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. മനുവിൻ്റെ കണ്ണറവിളയിലെ വീട്ടിൽ വെച്ചായിരുന്നു സംഭവം. ഇരു സംഘങ്ങളായി തിരിഞ്ഞുണ്ടായ സംഘർഷത്തിൽ മനുവിന് കുത്തേൽക്കുകയായിരുന്നു. മുൻ വൈരാഗ്യമാണ് കൊലയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. അമ്പാടി, മിഥുൻ, പൊടിയൻ എന്നിവരാണ് കസ്റ്റഡിയിലുള്ളത്. മനുവിനെ കുത്തിയത് അമ്പാടിയും മറ്റൊരു സുഹൃത്തും ചേർന്നാണ്. മിഥുനും പൊടിയനും ഇതിന് സഹായം ചെയ്തു കൊടുക്കുകയായിരുന്നു.

ബൈക്ക് സ്റ്റാർട്ട് ചെയ്ത് അമിതമായി ശബ്ദമുണ്ടാക്കിയെന്ന് പറഞ്ഞുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. മനുവിൻ്റെ വീടിനു മുന്നിലെത്തിയപ്പോൾ പ്രതികളുടെ സുഹൃത്തിൻറെ ബൈക്കിലെ പെട്രോൾ തീർന്നു പോയിരുന്നു. പെട്രോൾ നിറച്ച ശേഷം ബൈക്ക് സ്റ്റാർട്ട് ചെയ്തപ്പോൾ അമിതമായി ശബ്ദം ഉണ്ടാക്കിയെന്ന് പറഞ്ഞു മനു ചോദ്യം ചെയ്തു. ഇതാണ് തർക്കത്തിലേക്ക് നയിച്ചത്. തുടർന്ന് അമ്പാടിയും സുഹൃത്തും ചേർന്ന് മനുവിനെ കുത്തി വീഴ്ത്തുകയായിരുന്നു. പിടിയിലായവരിൽ ഒരാൾക്ക് പ്രായപൂർത്തിയായിട്ടില്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണക്കച്ചവടത്തിനിടയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച വയോധികൻ പിടിയിൽ

0
തൃപ്പൂണിത്തുറ: മുൻവൈരാഗ്യത്തിന്റെ പേരിൽ ഓണക്കാലത്ത് കച്ചവടത്തിനെത്തിയ യുവാവിനെ കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്താൻ...

ഹാൾ ബുക്കിംഗ് അവസാന നിമിഷം റദ്ദാക്കി; കൊൽക്കത്തയിലെ സി.ജെ.പി പരിപാടി മാറ്റിവെച്ചത് ബി.ജെ.പി ഭീഷണി...

0
കൊൽക്കത്ത: കോക്രോച്ച് ജനതാ പാർട്ടി(സിജെപി) ചൊവ്വാഴ്ച കൊൽക്കത്തയിൽ നടത്താനിരുന്ന പരിപാടി അവസാനനിമിഷം...

വിദ്യാർത്ഥി പ്രതിഷേധത്തിനിടെ എ.കെ. 47 തോക്ക് ഉപയോഗിച്ച വിവാദം; ബിഹാറിൽ 17 പൊലീസുകാർക്കെതിരെ നടപടി

0
പാട്ന: ബിഹാറിലെ നീറ്റ് പരീക്ഷയ്‌ക്കെതിരായ പ്രതിഷേധത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ എകെ 47...

കർഷകരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണണം : അഡ്വ.ബി.രാജശേഖരൻ

0
പത്തനംതിട്ട : കർഷകരുടെ വരുമാനം വർധിപ്പിക്കുന്നതിനും കാർഷിക ഉത്പ്പന്നങ്ങൾക്ക് ന്യായവില ഉറപ്പാക്കുന്നതിനും...