ഏഷ്യാനെറ്റ് ന്യൂസിനെ ബഹിഷ്‌കരിക്കാനുള്ള തീരുമാനം പിന്‍വലിച്ച് ബിജെപി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസിനെ ബഹിഷ്‌കരിക്കാനുള്ള തീരുമാനം പിന്‍വലിച്ച് ബിജെപി. രണ്ട് വര്‍ഷമായി തുടര്‍ന്നു വന്നിരുന്ന ഏഷ്യാനെറ്റ് ന്യൂസുമായുള്ള നിസഹകരണം അവസാനിപ്പിക്കാനാണ് ബിജെപി കേരളഘടകത്തിന്റെ തീരുമാനം. സമകാലീന കേരളത്തില്‍ ഇടത് സര്‍ക്കാര്‍ നടത്തുന്ന മാധ്യമവേട്ടയുടെ പശ്ചാത്തലത്തില്‍ ഭരണകൂട ഭീകരതയ്ക്ക് ഇരയാവുന്ന മാധ്യമങ്ങള്‍ക്കൊപ്പം നില്‍ക്കാന്‍ ബാധ്യസ്ഥരാണെന്ന് ചൂണ്ടിക്കാട്ടിയാണ് പാര്‍ട്ടിയുടെ പുതിയ തീരുമാനം.

ബിജെപി സംസ്ഥാന അധ്യക്ഷന്‍ പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് ബഹിഷ്‌കരണം പിന്‍വലിക്കുന്നതായി പ്രഖ്യാപിച്ചത്. ഏഷ്യാനെറ്റ് ന്യൂസിനെതിരെയും മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെയും സിപിഎം സ്വീകരിക്കുന്ന ഫാസിസ്റ്റ് സമീപനം ജനാധിപത്യ കേരളത്തിന് അംഗീകരിക്കാന്‍ കഴിയില്ല. ജനാധിപത്യത്തിന്റെ നാലാംതൂണായ മാധ്യമങ്ങളെ അടിച്ചമര്‍ത്താന്‍ കേരളത്തിലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ ശ്രമിക്കുന്നു. ഇതിനെതിരെ ശക്തമായ ജനകീയ പ്രതിഷേധത്തിന് പാര്‍ട്ടി നേതൃത്വം നല്‍കുമെന്നും ബിജെപി സംസ്ഥാന നേതൃത്വം പത്രക്കുറിപ്പില്‍ വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വീടിന് പുറത്തുള്ള കുളിമുറിയിൽ കുളിക്കുന്നതിനിടെ ദൃശ്യങ്ങൾ പകർത്തി ; യുവതിയുടെ പരാതിയിൽ എസ്‌എഫ്‌ഐ നേതാവിനെതിരെ...

0
കണ്ണൂർ: വീടിന് പുറത്തുള്ള കുളിമുറിയിൽ കുളിക്കുന്നതിനിടെ യുവതിയുടെ നഗ്നദൃശ്യങ്ങൾ പകർത്തിയ...

കെഎംആർഎൽ മാനേജിംഗ് ഡയറക്ടർ സ്ഥാനത്ത് മുൻ ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്ക് വീണ്ടും കാലാവധി നീട്ടി...

0
കൊച്ചി: കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെഎംആർഎൽ) മാനേജിംഗ് ഡയറക്ടർ സ്ഥാനത്ത്...

നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 626 ആയി

0
കാഠ്മണ്ഡു: നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 626 ആയി. മലയാളികൾ...