പാലക്കാട്ടെ വോട്ട് കുറവ് സ്വാഭാവികം ; ബി ജെ പി വോട്ട് വർധിപ്പിച്ചിട്ടില്ലെന്ന് പി. സരിൻ

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : പാലക്കാട് ഇടതുപക്ഷ സ്ഥാനാർത്ഥിക്ക് വോട്ട് കുറഞ്ഞത് ജില്ലയിലുടനീളം പ്രകടമായ വോട്ട് വിഹിതത്തിലെ കുറവിന്റെ ഭാഗമാണെന്ന് പി. സരിൻ. താൻ മത്സരിച്ച സമയത്തേക്കാൾ അയ്യായിരത്തോളം വോട്ടുകൾ കുറഞ്ഞു എന്ന കണക്ക് ശരിയല്ലെന്നും ഏകദേശം 3,000-ത്തിൽ ചില്ലുവാനം വോട്ടുകളുടെ കുറവ് മാത്രമേ ഉണ്ടായിട്ടുള്ളൂ എന്നും അദ്ദേഹം വ്യക്തമാക്കി. പാലക്കാട് ജില്ലയിൽ ഇടതുപക്ഷത്തിന്റെ വോട്ടുകളിൽ 5 മുതൽ 8 ശതമാനം വരെ കുറവുണ്ടായിട്ടുണ്ട്. ഇതിന്റെ പ്രതിഫലനമാണ് പാലക്കാട് അസംബ്ലിയിലും കണ്ടത്. തൃശ്ശൂർ ഒഴികെയുള്ള ജില്ലകളിൽ ഇടതുപക്ഷത്തിന്റെ പ്രകടനം ഇത്തരത്തിലായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കണ്ണാടി, മാത്തൂർ തുടങ്ങിയ ഇടതുപക്ഷ ശക്തികേന്ദ്രങ്ങളിൽ ബിജെപി വോട്ട് പിടിച്ചെന്ന വിലയിരുത്തൽ തെറ്റാണെന്ന് സരിൻ പറഞ്ഞു. മുൻപ് ഇ. ശ്രീധരൻ പിടിച്ച വോട്ടിനേക്കാൾ 1200 വോട്ട് ശോഭ സുരേന്ദ്രന് കുറവാണ് ലഭിച്ചത്. അതിനാൽ ബിജെപി നില മെച്ചപ്പെടുത്തി എന്ന വാദം നിലനിൽക്കില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പിരായിരി പഞ്ചായത്തിലെ ജനങ്ങൾ എപ്പോഴും യുഡിഎഫിനെ പിന്തുണയ്ക്കുന്ന പാറ്റേൺ ആണ് പിന്തുടരുന്നതെന്നും അത് മാറ്റാനുള്ള ശ്രമം തുടരുമെന്നും സരിൻ വ്യക്തമാക്കി.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​തട്ടിപ്പ് സംഘങ്ങളുടെ കെണിയിൽ വീഴരുത്; മ്യൂൾ അക്കൗണ്ടുകൾക്കെതിരെ മുന്നറിയിപ്പുമായി കേരള പോലീസ്

0
കൊച്ചി : സൈബര്‍ കുറ്റവാളികള്‍ തട്ടിപ്പിലൂടെ കൈക്കലാക്കുന്ന പണം സുരക്ഷിതമായി മാറ്റിയെടുക്കാന്‍...

അനധികൃത കുടിയേറ്റത്തിനെതിരെ കര്‍ശന നടപടി; ഓപ്പറേഷൻ മുക്തയിലൂടെ 105 ബംഗ്ലാദേശികൾ അറസ്റ്റിൽ

0
ബെം​ഗളൂരു: ന​ഗരത്തിലെ വിവിധയിടങ്ങളിലായി പൊലീസ് നടത്തിയ പരിശോധനയിൽ അനധികൃത കുടിയേറ്റക്കാരായ 105...

വിവാദങ്ങള്‍ക്കിടെ വീണ്ടും ആര്‍എസ്എസ് അനുബന്ധ സംഘടനയുടെ വേദിയിലെത്തി എംജി വൈസ് ചാന്‍സലര്‍

0
കൊല്ലം: ആര്‍എസ്എസ് അനുകൂല സംഘടനയുടെ പരിപാടിയില്‍ വീണ്ടും പങ്കെടുത്ത് എംജി വൈസ്...

പിറമാടം പള്ളിയിലെ സംഘർഷം; ദേവാലയങ്ങളിൽ ആരാധന തടസ്സപ്പെടുത്തുന്നത് അംഗീകരിക്കാനാകില്ലെന്ന് യാക്കോബായ സഭ

0
പിറവം:പിറമാടം പള്ളിയിലെ സംഘർഷത്തിൽ അപലപിച്ച് യാക്കോബായ സഭ. സമാധാന ശ്രമങ്ങൾ തകർക്കാനുള്ള...