മന്ത്രിസ്ഥാനത്തെക്കുറിച്ച് ചിന്തിച്ചിട്ടില്ല ; പാർട്ടി തീരുമാനം ശിരസാവഹിക്കുമെന്ന് ഉമാ തോമസ്

For full experience, Download our mobile application:
Get it on Google Play

കൊച്ചി : വരാനിരിക്കുന്ന സർക്കാരിലെ മന്ത്രിസ്ഥാനത്തെക്കുറിച്ച് താൻ ഇതുവരെ ചിന്തിച്ചിട്ടില്ലെന്ന് ഉമാ തോമസ് വ്യക്തമാക്കി. സ്ഥാനമാനങ്ങളെ സംബന്ധിച്ച് പാർട്ടി നേതൃത്വം കൈക്കൊള്ളുന്ന ഏത് തീരുമാനവും ശിരസാവഹിക്കുമെന്നും അവർ പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഉമാ തോമസ് തന്റെ നിലപാട് വ്യക്തമാക്കിയത്. മന്ത്രി ആകണമെന്നൊരു ചിന്ത തനിക്കില്ലെന്നും പാർട്ടി ഏൽപ്പിക്കുന്ന ഏത് ചുമതലയും അനുസരിക്കുമെന്നും അവർ മറുപടി നൽകി. “പാർട്ടി പറയുന്ന ഏത് കാര്യവും ഞാൻ അനുസരിക്കും, അത്തരം രീതിയിലായിരിക്കും മുന്നോട്ട് പോവുക” എന്ന് അവർ പ്രതികരിച്ചു. എങ്കിലും തന്റെ അഭിപ്രായങ്ങൾ പറയേണ്ടിടത്ത് കൃത്യമായി പറയുമെന്നും ഉമാ തോമസ് വ്യക്തമാക്കി.

സാധാരണക്കാർക്ക് ഏറെ ആശ്വാസം നൽകുന്ന ഒന്നായിരിക്കും യുഡിഎഫ് സർക്കാരെന്നും ജനങ്ങൾ വലിയ പ്രതീക്ഷയോടെയാണ് ഈ ഗവൺമെന്റിനെ നോക്കിക്കാണുന്നതെന്നും അവർ പറഞ്ഞു. സാധാരണ ജനങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്ന രീതിയിലുള്ള പ്രവർത്തനങ്ങളുമായിരിക്കും സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുക എന്നതിൽ സംശയമില്ലെന്നും ഉമാ തോമസ് അഭിപ്രായപ്പെട്ടു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​തട്ടിപ്പ് സംഘങ്ങളുടെ കെണിയിൽ വീഴരുത്; മ്യൂൾ അക്കൗണ്ടുകൾക്കെതിരെ മുന്നറിയിപ്പുമായി കേരള പോലീസ്

0
കൊച്ചി : സൈബര്‍ കുറ്റവാളികള്‍ തട്ടിപ്പിലൂടെ കൈക്കലാക്കുന്ന പണം സുരക്ഷിതമായി മാറ്റിയെടുക്കാന്‍...

അനധികൃത കുടിയേറ്റത്തിനെതിരെ കര്‍ശന നടപടി; ഓപ്പറേഷൻ മുക്തയിലൂടെ 105 ബംഗ്ലാദേശികൾ അറസ്റ്റിൽ

0
ബെം​ഗളൂരു: ന​ഗരത്തിലെ വിവിധയിടങ്ങളിലായി പൊലീസ് നടത്തിയ പരിശോധനയിൽ അനധികൃത കുടിയേറ്റക്കാരായ 105...

വിവാദങ്ങള്‍ക്കിടെ വീണ്ടും ആര്‍എസ്എസ് അനുബന്ധ സംഘടനയുടെ വേദിയിലെത്തി എംജി വൈസ് ചാന്‍സലര്‍

0
കൊല്ലം: ആര്‍എസ്എസ് അനുകൂല സംഘടനയുടെ പരിപാടിയില്‍ വീണ്ടും പങ്കെടുത്ത് എംജി വൈസ്...

പിറമാടം പള്ളിയിലെ സംഘർഷം; ദേവാലയങ്ങളിൽ ആരാധന തടസ്സപ്പെടുത്തുന്നത് അംഗീകരിക്കാനാകില്ലെന്ന് യാക്കോബായ സഭ

0
പിറവം:പിറമാടം പള്ളിയിലെ സംഘർഷത്തിൽ അപലപിച്ച് യാക്കോബായ സഭ. സമാധാന ശ്രമങ്ങൾ തകർക്കാനുള്ള...