തിരുവിതാംകൂർ ദേവസ്വം ബോർഡ് ഉത്തരവിൽ ഹൈക്കോടതി ഇടപെടൽ ; പറവൂർ മൂകാംബിക ക്ഷേത്രോപദേശക സമിതി പിരിച്ച് വിട്ടത് മരവിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

കൊച്ചി: പറവൂർ മൂകാംബിക ക്ഷേത്രോപദേശക സമിതി പിരിച്ച് വിട്ട തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഉത്തരവിൽ തുടർ നടപടികൾ തത്ക്കാലം നീട്ടിവെക്കാൻ കേരളാ ഹൈക്കോടതി നിർദേശിച്ചു. കാലാവധി പൂർത്തിയാകാൻ രണ്ട് മാസം ശേഷിക്കെയാണ് നിലവിലെ സമിതിയെ പിരിച്ച് വിട്ടതെന്ന് ചൂണ്ടിക്കാണിച്ച് നൽകിയ ഹർജിയിലാണ് നടപടി. തിരുവിതാംകൂർ ദേവസ്വം ബോർഡ് കമ്മിഷണറുടെ തീരുമാനം ചോദ്യം ചെയ്ത് ഉപദേശക സമിതി നൽകിയ ഹർജി ജസ്റ്റിസ് ദേവൻ രാമചന്ദ്രനും വി എം ശ്യാം കുമാറും ഉൾപ്പെട്ട ബെഞ്ചാണ് പരിഗണിച്ചത്. ഹർജിയിൽ വിശദീകരണം നൽകാൻ ബോർഡ് സമയം തേടി. കേസ് ഈ മാസം 19ന് വീണ്ടും പരിഗണിക്കും.

അസിസ്റ്റന്റ് കമ്മിഷണറുടെ സീൽ പതിപ്പിച്ച കൂപ്പണുകൾക്കൊപ്പം സീൽ ഇല്ലാത്ത കൂപ്പണുകളും ഉപയോഗിച്ച് പിരിവ് നടത്തിയെന്ന് ആരോപിച്ചാണ് നിലവിലെ സമിതിയെ പുറത്താക്കിയത്. കോടതിയുടെ അന്തിമ ഉത്തരവ് വരുന്നത് വരെ ഉപദേശക സമിതിയുമായി ബന്ധപ്പെട്ട പുതിയ തീരുമാനങ്ങൾ ഒന്നും എടുക്കരുതെന്നും കോടതി നിർദേശിച്ചു. ഉപദേശകസമിതിക്കായി അഡ്വ. പി.  കെ സജീവ് ഹാജരായി.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​തട്ടിപ്പ് സംഘങ്ങളുടെ കെണിയിൽ വീഴരുത്; മ്യൂൾ അക്കൗണ്ടുകൾക്കെതിരെ മുന്നറിയിപ്പുമായി കേരള പോലീസ്

0
കൊച്ചി : സൈബര്‍ കുറ്റവാളികള്‍ തട്ടിപ്പിലൂടെ കൈക്കലാക്കുന്ന പണം സുരക്ഷിതമായി മാറ്റിയെടുക്കാന്‍...

അനധികൃത കുടിയേറ്റത്തിനെതിരെ കര്‍ശന നടപടി; ഓപ്പറേഷൻ മുക്തയിലൂടെ 105 ബംഗ്ലാദേശികൾ അറസ്റ്റിൽ

0
ബെം​ഗളൂരു: ന​ഗരത്തിലെ വിവിധയിടങ്ങളിലായി പൊലീസ് നടത്തിയ പരിശോധനയിൽ അനധികൃത കുടിയേറ്റക്കാരായ 105...

വിവാദങ്ങള്‍ക്കിടെ വീണ്ടും ആര്‍എസ്എസ് അനുബന്ധ സംഘടനയുടെ വേദിയിലെത്തി എംജി വൈസ് ചാന്‍സലര്‍

0
കൊല്ലം: ആര്‍എസ്എസ് അനുകൂല സംഘടനയുടെ പരിപാടിയില്‍ വീണ്ടും പങ്കെടുത്ത് എംജി വൈസ്...

പിറമാടം പള്ളിയിലെ സംഘർഷം; ദേവാലയങ്ങളിൽ ആരാധന തടസ്സപ്പെടുത്തുന്നത് അംഗീകരിക്കാനാകില്ലെന്ന് യാക്കോബായ സഭ

0
പിറവം:പിറമാടം പള്ളിയിലെ സംഘർഷത്തിൽ അപലപിച്ച് യാക്കോബായ സഭ. സമാധാന ശ്രമങ്ങൾ തകർക്കാനുള്ള...