രാജ്യത്ത് പ്രസിഡന്‍ഷ്യല്‍ ഭരണം കൊണ്ടുവരാനുള്ള ശ്രമമാണ് ബി.ജെ.പി നടത്തുന്നത് ; ഡി.സജി

For full experience, Download our mobile application:
Get it on Google Play

റാന്നി : രാജ്യത്ത് ജനാധിപത്യം ഇല്ലാതാക്കി പ്രസിഡന്‍ഷ്യല്‍ ഭരണം കൊണ്ടുവരാനുള്ള ശ്രമമാണ് ബി.ജെ.പി നടത്തുന്നതെന്ന് സി.പി.ഐ സംസ്ഥാന കൗണ്‍സിലംഗം ഡി.സജി. ബി.ജെ.പിയെ പുറത്താക്കു രാജ്യത്തെ രക്ഷിക്കൂ എന്ന മുദ്രാവാക്യമുയര്‍ത്തി സി.പി.ഐ അങ്ങാടി ലോക്കല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ കാല്‍നട പ്രചരണ ജാഥയുടെ സമാപന സമ്മേളനം അങ്ങാടി പേട്ടയില്‍ ഉദ്ഘാടനം നടത്തുകയായിരുന്നു അദ്ദേഹം. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍  സംഘപരിവാര്‍ ഫാസിസം നടപ്പിലാക്കുകയാണ്. മത നൂനപക്ഷങ്ങളെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നതിനൊപ്പം കലാകാരന്‍മാരേയും ചിന്തകരേയും തിരഞ്ഞുപിടിച്ചാക്രമിക്കുന്നു.

പുസ്തകങ്ങളില്‍ നിന്നും ചരിത്ര നേതാക്കളെ മാറ്റി സംഘപരിവാര്‍ നേതാക്കളെ ഉള്‍പ്പെടുത്താന്‍ ബോധപൂര്‍വ്വ ശ്രമം നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. മണ്ഡലം സെക്രട്ടേറിയറ്റംഗം യോഗത്തില്‍ വി.ടി ലാലച്ചന്‍ അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി ജോജോ കോവൂര്‍ മണ്ഡലം അസി.സെക്രട്ടറി സന്തോഷ് കെ.ചാണ്ടി, ജില്ലാ കൗണ്‍സിലംഗങ്ങളായ ലിസി ദിവാന്‍, എം.വി പ്രസന്നകുമാര്‍, ജാഥാ ക്യാപ്ടന്‍ പി.എസ് സതീഷ് കുമാര്‍, ഡയറക്ടര്‍ ജോര്‍ജ് മാത്യു, വൈസ് ക്യാപ്ടന്‍മാരായ പി.അനീഷ്മോന്‍, സി.ആര്‍ മനോജ്, ലോക്കല്‍ കമ്മറ്റിയംഗങ്ങളായ വിജയമോഹന്‍, രാജേഷ് കാവുംമണ്ണില്‍, രാജേഷ് ഉന്നക്കാവില്‍, ബിജു കയ്യാലപ്പുറത്ത്, പ്രസാദ് ഉന്നക്കാവ്, അമ്പളി ഷിബു എന്നിവര്‍ പ്രസംഗിച്ചു.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

യുജിസി നെറ്റ് സോഷ്യോളജി ചോദ്യപ്പേപ്പർ ചോർന്നതായി ആരോപണം

0
ന്യൂഡൽഹി: യുജിസി നെറ്റ് സോഷ്യോളജി ചോദ്യപ്പേപ്പർ ചോർന്നതായി ആരോപണം. സാമൂഹിക മാധ്യമങ്ങളിൽ...

‘ഓപ്പറേഷൻ തുഫാൻ’ ; നിറഞ്ഞ് കവിഞ്ഞ് കാക്കനാട് ജില്ലാ ജയിൽ

0
കൊച്ചി: ലഹരിക്കെതിരെ 'ഓപ്പറേഷൻ തുഫാൻ' ശക്തമായതോടെ കാക്കനാട് ജില്ലാ ജയിലിൽ തടവുകാരുടെ...

മദ്യപിച്ച് വാഹനം ഓടിച്ചു ; ലഹരിവിരുദ്ധ സ്‌ക്വാഡായ ഡാന്‍സാഫിലെ മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

0
പത്തനംതിട്ട: മദ്യപിച്ച് വാഹനം ഓടിച്ച് ഭീകരന്തരീക്ഷം സൃഷ്ടിച്ചതിന് പോലീസിലെ ലഹരിവിരുദ്ധ സ്‌ക്വാഡായ...

കോഴിക്കോട് ജില്ലയിൽ ഖനന പ്രവർത്തനങ്ങൾക്ക് വിലക്കേർപ്പെടുത്തി

0
കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ ഖനന പ്രവർത്തനങ്ങൾക്ക് വിലക്കേർപ്പെടുത്തി. വെള്ളച്ചാട്ടങ്ങൾ, നദീതീരങ്ങൾ, ബീച്ചുകൾ...