ഡ​ൽ​ഹി​യി​ൽ രാ​ഷ്ട്ര​പ​തി ഭ​ര​ണം കൊ​ണ്ടു​വ​രാ​ൻ ബി​ജെ​പി ശ്രമം നടത്തുന്നു ; ആരോപണവുമായി എ​എ​പി

For full experience, Download our mobile application:
Get it on Google Play

ഡ​ൽ​ഹി: മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കെ​ജ്‌​രി​വാ​ളി​ന്‍റെ അ​റ​സ്റ്റി​ന് പി​ന്നാ​ലെ ദേ​ശീ​യ ത​ല​സ്ഥാ​നം രാ​ഷ്ട്ര​പ​തി ഭ​ര​ണ​ത്തി​ന് കീ​ഴി​ൽ കൊ​ണ്ടു​വ​രാ​ൻ ബി​ജെ​പി ശ്ര​മി​ക്കു​ന്നു​വെ​ന്ന് ഡ​ൽ​ഹി നി​യ​മ​സ​ഭ​യി​ൽ ആ​രോ​പി​ച്ച് എ​എ​പി അം​ഗ​ങ്ങ​ൾ. ഡ​ൽ​ഹി​യി​ൽ ഭ​ര​ണ​ഘ​ട​നാ വി​രു​ദ്ധ​മാ​യി രാ​ഷ്ട്ര​പ​തി ഭ​ര​ണം ഏ​ർ​പ്പെ​ടു​ത്താ​നു​ള്ള ശ്ര​മ​ങ്ങ​ൾ’ എ​ന്ന വി​ഷ​യ​ത്തി​ൽ ന​ട​ന്ന ച​ർ​ച്ച​യി​ൽ, അ​റ​സ്റ്റി​ന് ശേ​ഷം കേ​ജ​രി​വാ​ളി​നെ രാ​ജി​വെ​ക്കാ​ൻ ബി​ജെ​പി നി​ർ​ബ​ന്ധി​ക്കു​ക​യാ​ണെ​ന്ന് ക​സ്തൂ​ർ​ബാ ന​ഗ​റി​ലെ എ​എ​പി എം​എ​ൽ​എ മ​ദ​ൻ ലാ​ൽ അ​വ​കാ​ശ​പ്പെ​ട്ടു. ജ​യി​ലി​ൽ നി​ന്ന് സ​ർ​ക്കാ​രി​നെ ന​യി​ക്കാ​ൻ കേ​ജ്‌​രി​വാ​ളി​നെ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് ല​ഫ്റ്റ​ന​ന്‍റ് ഗ​വ​ർ​ണ​ർ പ​റ​യു​ന്ന അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യം ഡ​ൽ​ഹി​യി​ൽ സൃ​ഷ്ടി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ആം ​ആ​ദ്മി പാ​ർ​ട്ടി​യെ ഭ​യ​പ്പെ​ടു​ത്താ​നാ​ണ് ഡ​ൽ​ഹി​യി​ൽ രാ​ഷ്ട്ര​പ​തി ഭ​ര​ണം ഏ​ർ​പ്പെ​ടു​ത്തു​മെ​ന്ന അ​ഭ്യൂ​ഹ​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്കു​ന്ന​തെ​ന്നും മ​ദ​ൻ ലാ​ൽ ആ​രോ​പിക്കുന്നു. ഡ​ൽ​ഹി നി​യ​മ​സ​ഭ പി​രി​ച്ചു​വി​ടു​മെ​ന്ന് അ​വ​കാ​ശ​പ്പെ​ട്ട് ചി​ല​ർ പ​രി​ഭ്രാ​ന്തി സൃ​ഷ്ടി​ക്കു​ക​യാ​ണെ​ന്ന് മ​റ്റൊ​രു എ​എ​പി എം​എ​ൽ​എ ബി.​എ​സ്. ജൂ​ൺ പ​റ​ഞ്ഞു. ഡ​ൽ​ഹി​യി​ൽ ഭ​ര​ണ​ഘ​ട​നാ പ്ര​തി​സ​ന്ധി​യി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തു​നി​ന്ന് കേ​ജ​രി​വാ​ളി​നെ നീ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​ള്ള പൊ​തു​താ​ൽ​പ​ര്യ ഹ​ർ​ജി​ക​ൾ ഡ​ൽ​ഹി ഹൈ​ക്കോ​ട​തി നേ​ര​ത്തെ ത​ള്ളി​യി​ട്ടു​ണ്ടെ​ന്നും ജൂ​ൺ പറയുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ടിനിടോമിനെതിരായ അൻസിബയുടെ പരാതിയിൽ കേസെടുക്കേണ്ടെന്ന വിലയിരുത്തലിൽ പോലീസ്

0
കൊച്ചി: ടിനിടോമിനെതിരായ അൻസിബയുടെ പരാതിയിൽ കേസെടുക്കേണ്ടെന്ന വിലയിരുത്തലിൽ പോലീസ്. അൻസിബയുടെ മൊഴി...

ഇടുക്കിയിൽ ഇരുചക്ര വാഹനാപകടം ; യുവാവിന് ദാരുണാന്ത്യം

0
ഇടുക്കി: ഇടുക്കി മുരിക്കുംതൊട്ടിക്ക്‌ സമീപം ഉണ്ടായ ഇരുചക്ര വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം....

അവയവക്കടത്ത് കേസില്‍ അന്വേഷണം വ്യാപിപ്പിക്കാന്‍ ഇഡി

0
കൊച്ചി: വ്യാജരേഖ ചമച്ച് അവയവക്കടത്ത് നടത്തിയ കേസിൽ അന്വേഷണം വ്യാപിപ്പിക്കാൻ എൻഫോഴ്‌സ്‌മെന്‍റ്...

അങ്കണവാടി ജീവനക്കാരിയുടെ കൊലപാതകം : പോസ്റ്റ്മോർട്ടം ഇന്ന് ; പ്രതി വിനോദിനെ ഇന്ന്...

0
പത്തനംതിട്ട: ഗവിയിൽ കൊല്ലപ്പെട്ട അങ്കണവാടി ജീവനക്കാരിയുടെ പോസ്റ്റ്മോർട്ടം ഇന്ന് കോട്ടയം മെഡിക്കൽ...