പശ്ചിമ ബംഗാളില്‍ അഞ്ച് തൃണമൂല്‍ എം.പിമാര്‍ ബി.ജെ.പിയില്‍ ചേരുമെന്ന് അര്‍ജുന്‍ സിങ്ങിന്‍റെ വെളിപ്പെടുത്തല്‍

For full experience, Download our mobile application:
Get it on Google Play

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ അഞ്ച് തൃണമൂല്‍ എം.പിമാര്‍ ബി.ജെ.പിയില്‍ ചേരുമെന്ന് ബി.ജെ.പി എം.പി അര്‍ജുന്‍ സിങ്ങിന്‍റെ വെളിപ്പെടുത്തല്‍. മുതിര്‍ന്ന തൃണമൂല്‍ നേതാവും എം.പിയുമായ സൗഗത റോയിയുടെ നേതൃത്വത്തിലാണ് എം.പിമാരുടെ രാജിയെന്നും അര്‍ജുന്‍ സിങ് പറഞ്ഞു. എന്നാല്‍ ഇക്കാര്യം സൗഗത റോയ് നിഷേധിച്ചു. വ്യാജവാര്‍ത്ത പരത്തുന്ന ബി.ജെ.പി തന്ത്രമാണിതെന്നും അദ്ദേഹം പറഞ്ഞു.

സൗഗത റോയ് ഉള്‍പ്പെടെ അഞ്ച് തൃണമൂല്‍ എം.പിമാര്‍ ഏത് സമയവും രാജിവെച്ച്‌ ബി.ജെ.പിയില്‍ ചേരുമെന്നാണ് അര്‍ജുന്‍ സിങ് ഇന്ന് രാവിലെ പറഞ്ഞത്. സൗഗത റോയ് മമത ബാനര്‍ജിയുടെ അനുയായിയായി കാമറക്കു മുമ്പില്‍ അഭിനയിക്കുകയാണ്. മമതയുമായി ഇടഞ്ഞ സുവേന്ദു അധികാരിയുമായി അദ്ദേഹം ആശയവിനിമയം നടത്തുന്നുണ്ട്. കാമറ മാറ്റുമ്പോള്‍ നിങ്ങള്‍ക്ക് സൗഗത റോയിയുടെ പേരും വിമതരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തേണ്ടിവരുമെന്ന് അര്‍ജുന്‍ സിങ് പറഞ്ഞു. സുവേന്ദു അധികാരിക്ക് എപ്പോള്‍ വേണമെങ്കിലും ബി.ജെ.പിയിലേക്ക് വരാമെന്നും അദ്ദേഹം പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുഖ്യമന്ത്രി വി ഡി സതീശനെ പുകഴ്ത്തി മുതിര്‍ന്ന സിപിഐ നേതാവ് സി ദിവാകരന്‍

0
തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശനെ പുകഴ്ത്തി മുതിര്‍ന്ന സിപിഐ നേതാവ്...

മുഖ്യമന്ത്രിയോട് ക്ഷമ ചോദിച്ച് ചേന്തി അനില്‍

0
തിരുവനന്തപുരം: മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞതിന് ക്ഷമ ചോദിക്കുന്നതായി ജയില്‍ നിന്ന്...

കൊരട്ടില്‍ അന്യസംസ്ഥാന തൊഴിലാളിയുടെ കൊലപാതകം , ഒരാൾ അറസ്റ്റിൽ

0
തൃശൂര്‍: കൊരട്ടില്‍ അന്യസംസ്ഥാന തൊഴിലാളിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ്...

ഫ്‌ളാഷ് ലൈറ്റ് തെളിച്ച് പെണ്‍കുട്ടികള്‍ക്ക് നേരെ നഗ്നതാ പ്രദര്‍ശനം, സംഭവം കോഴിക്കോട് ഹൈലൈറ്റ് മാളിന്...

0
കോഴിക്കോട്: പെണ്‍കുട്ടികള്‍ക്ക് നേരെ യുവാവിന്‍റെ നഗ്നതാ പ്രദര്‍ശനം. കോഴിക്കാട് പന്തീരാങ്കാവ് ഹൈലൈറ്റ്...