നാമജപ യാത്രക്കെതിരായ കേസ് ; ബിജെപി പ്രതിഷേധ പ്രകടനവും യോഗവും സംഘടിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

റാന്നി : തിരുവനന്തപുരത്ത് വിശ്വാസ സംരക്ഷണ ഘോഷയാത്ര നടത്തിയവർക്കെതിരെ കേസ് എടുത്തതിൽ പ്രതിഷേധിച്ച് ബിജെപി റാന്നി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രകടനം നടത്തി. പെരുമ്പുഴ ബസ്റ്റാൻഡിൽ നിന്നാരംഭിച്ച പ്രകടനം ഇട്ടിയപ്പാറയിലാണ് സമാപിച്ചത്. സ്പീക്കർ എഎൻ ഷംസീർ ഹൈന്ദവവിശ്വാസങ്ങളെ അവഹേളിച്ചുവെന്നും വർഗീയത പടർത്താൻ ശ്രമിച്ചുവെന്നും യോഗത്തിൽ വ്യക്തമാക്കി. കൂടാതെ ഇതിനെതിരെ സമാധാനമായി നാമജപ ഘോഷയാത്ര നടത്തിയവർക്കെതിരെ കള്ള കേസ് എടുത്തതിനെതിരെ ശക്തമായ പ്രതിക്ഷേധം യോഗത്തിൽ ഉയർന്നു. ബിജെപി റാന്നി മണ്ഡലം പ്രസിഡന്റ് സന്തോഷ് കുമാറിന്റെ അധ്യക്ഷതയിൽ ദക്ഷിണ മേഖല ജനറൽ സെക്രട്ടറി ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറിമാരായ അഡ്വക്കേറ്റ് ഷൈൻ ജി കുറുപ്പ്, ബിന്ദു പ്രകാശ്, സംസ്ഥാന കൗൺസിൽ അംഗം പിവി അനോജ് കുമാർ, മണ്ഡലം ജനറൽ സെക്രട്ടറി അരുൺ അനിരുദ്ധൻ, വൈസ് പ്രസിഡണ്ട് ദീപു പൈതൃകം, സെക്രട്ടറിമാരായ അനീഷ് പി നായർ, സിബി മന്ദിരം, വേണു കുട്ടൻ റാന്നി, സതീഷ് കരികുളം, വിനോദ് എംകെ, മുരളീധരൻ നായർ, ചന്ദ്രൻ നായർ, സ്മിത സുരേഷ്, അതുൽ സുരേഷ്, രാജേഷ് മക്കപ്പുഴ, മുകേഷ്, അജി, രാജു എന്നിവർ പ്രസംഗിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ജവാൻ റം ഉൽപ്പാദനം മുടങ്ങിയിട്ട് നാല് ദിവസം ; തിങ്കളാഴ്ചയോടെ പ്രതിസന്ധി പരിഹരിക്കാൻ കഴിയുമെന്ന...

0
പത്തനംതിട്ട : സർക്കാരിൻ്റെ ജവാൻ റം ഉൽപ്പാദനം മുടങ്ങിയിട്ട് നാല് ദിവസം....

ടിനി ടോമിനെതിരായ പരാതിയില്‍ എഫ്‌ഐആര്‍ ഇട്ട് അന്വേഷണം നടത്തണം ; കോടതിയെ സമീപിച്ച് അന്‍സിബ...

0
കൊച്ചി: നടന്‍ ടിനി ടോമിനെതിരായ പരാതിയില്‍ കോടതിയെ സമീപിച്ച് നടി അന്‍സിബ...

കർണ്ണാടകയിൽ വീണ്ടും ട്വിസ്റ്റ് , പുറത്താക്കിയ ബിജെപി എംഎൽഎമാരുടെ പിന്തുണ കോൺഗ്രസിന്

0
ബെംഗളൂരു : ഇന്ന് നടക്കുന്ന കർണാടക ലെജിസ്ലേറ്റീവ് കൗൺസിൽ തിരഞ്ഞെടുപ്പിൽ വീണ്ടും...

എം വി ഗോവിന്ദനെതിരെ കെ സുധാകരൻ നൽകിയ മാനനഷ്ടകേസ് തള്ളി കോടതി

0
കൊച്ചി : സിപിഐഎം സംസ്ഥാന സെക്രട്ടറി എം. വി. ഗോവിന്ദനെതിരെ കോൺഗ്രസ്...