പെരുനാട്ടിലെ സിപിഎം നേതാക്കളെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് ബിജെപി റാന്നി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം

For full experience, Download our mobile application:
Get it on Google Play

റാന്നി : പെരുനാട്ടിൽ ഗൃഹനാഥൻ ആത്മഹത്യ ചെയ്തതിൽ കുറ്റക്കാരായ സിപിഎം നേതാക്കളെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ചുകൊണ്ട്  ബിജെപി റാന്നി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധയോഗം ബിജെപി ദക്ഷിണ മേഖലാ പ്രസിഡന്റ് കെ സോമൻ ഉദ്ഘാടനം ചെയ്തു. പെരുനാട്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി എസ് മോഹനൻ, കണ്ണനുമൺ വാർഡ് മെമ്പർ വിശ്വൻ, സിപിഎം ലോക്കൽ സെക്രട്ടറി റോബിൻ കെ തോമസ് എന്നിവരുടെ ഭീഷണിയിൽ മനംനൊന്താണ് താന്‍ ആത്മഹത്യ ചെയ്യുന്നതെന്ന് ഗൃഹനാഥൻ കുറിപ്പെഴുതി വെച്ചിരുന്നു. വ്യക്തമായ ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാതെ പോലീസ് ഉരുണ്ടുകളിക്കുകയാണെന്ന് ബി.ജെ.പി ആരോപിച്ചു.

ബിജെപി റാന്നി മണ്ഡലം പ്രസിഡന്റ് സന്തോഷ് കുമാർ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് വി എ സൂരജ് മുഖ്യപ്രഭാഷണം നടത്തി. അഡ്വക്കേറ്റ് ഷൈൻ ജി കുറുപ്പ്, അനോജ് കുമാർ, ഗോപാലകൃഷ്ണൻ കർത്താ, മഞ്ജു പ്രമോദ്, വിനോദ് കുമാർ , ബിനു സി മാത്യു , അരുൺ അനിരുദ്ധൻ, രാജീ വിജയകുമാർ , രവീന്ദ്രൻ മന്ദിരം, അനീഷ് പി നായർ ,  മഞ്ജുള ഹരി, പ്രതീഷ്, സോമസുന്ദരൻ പിള്ള , വസന്താ സുരേഷ്, രാമചന്ദ്രൻ നായർ , വാസുദേവൻ അമ്പാട്ട് , ബിജു വേങ്ങഴ , പ്രസാദ് പി ജി , അജിതാ റാണി,  കമലാസനൻ എന്നിവർ സംസാരിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ശബരിമല സ്വർണ്ണക്കൊള്ള : ‘ഏത് നിമിഷവും അറസ്റ്റ് ചെയ്യപ്പെട്ടേക്കാം’ ; പിഎസ് പ്രശാന്ത്

0
കൊച്ചി : ശബരിമല സ്വർണക്കൊള്ളയിൽ ചെയ്യാത്ത കുറ്റത്തിന് ക്രൂശിക്കുന്നുവെന്ന് തിരുവിതാംകൂർ ദേവസ്വം...

വിമത എംപിമാരോട് ഏറ്റുമുട്ടി ; തൃണമൂൽ എംപി കല്യാൺ ബാനർജിക്ക് സസ്പെൻഷൻ

0
ന്യൂഡൽഹി : പാർട്ടിവിട്ട വിമത എംപിമാരുമായി കൊമ്പുകോർത്ത തൃണമൂൽ കോൺഗ്രസ് എംപി...

മകനോടുള്ള വ്യക്തിവിരോധം ; യുവാവ് അയൽവാസിയുടെ വീടിന് തീയിട്ടു

0
കങ്ങഴ : വ്യക്തിവിരോധത്തെത്തുടർന്ന് യുവാവ് അയൽവാസിയുടെ വീടിന് തീയിട്ടു. വീട്ടുടമയെ പരിക്കുകളോടെ...

വയനാട് കള്ളാടി മണ്ണിടിച്ചിൽ : പുനരധിവാസ പ്രാഥമിക പട്ടികയിൽ 179 കുടുംബങ്ങൾ

0
കല്പറ്റ : കള്ളാടി മണ്ണിടിച്ചിൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സമീപത്തുനിന്ന്‌ പുനരധിവസിപ്പിക്കേണ്ടത് 179...