വാഹന പ്രചരണ ജാഥ നടത്തി

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂർ : നഗരസഭ അതിതീവ്രമേഖല മാസ്റ്റർ പ്ലാൻ റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ബിജെപി മുൻസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ 5, 6, 7 വാർഡുകളിൽ വാഹന പ്രചരണ ജാഥ നടത്തി. എംഎൽഎയും നഗരസഭയും ചേർന്ന് ചെങ്ങന്നൂരിലെ ജനങ്ങളെ വിഡ്ഢികളാക്കുകയാണെന്ന് ബിജെപി ജില്ലാ പ്രസിഡണ്ട് എംപി ഗോകുമാർ ആരോപിച്ചു. ബിജെപിയുടെ വാഹന പ്രചരണ ജാഥ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒന്നര വർഷമായി നഗരസഭയും സർക്കാരും ചേർന്ന് നടത്തുന്ന ഈ ഊരാകുടുക്ക് എംഎൽഎ അറിഞ്ഞില്ലെന്ന് പറയുന്നത് പൊള്ളത്തരമാണ്. ഇന്ന് മുനിസിപ്പാലിറ്റിയിൽ ഇത് സംഭവിച്ചെങ്കിൽ നാളെ സമീപപ്രദേശങ്ങളിലെ വെള്ളം കയറിയിട്ടുള്ള പഞ്ചായത്തുകളിലും ഇത്തരത്തിലുള്ള നിയമങ്ങൾ വരുമെന്നും മനുഷ്യ നിർമ്മിത പ്രളയത്തിന്റെ പേരിൽ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന ഈ പ്രവർത്തനത്തിൽ നിന്നും നഗരസഭയും സർക്കാരും പിന്മാറി മാസ്റ്റർ പ്ലാൻ റദ്ദ് ചെയ്യണമെന്ന് ബിജെപി ജില്ലാ പ്രസിഡണ്ട് എം.വി ഗോപകുമാർ ആവശ്യപ്പെട്ടു.

ജാഥാ ക്യാപ്ൻ രോഹിത്ത് പി കുമാർ അധ്യക്ഷത വഹിച്ചു. ബിജെപി മണ്ഡലം പ്രസിഡൻ്റ് പ്രമോദ് കാരയ്ക്കാട് മുഖ്യ പ്രഭാഷണം നടത്തി. ജില്ല ട്രഷർ കെ.ജി കർത്താ, മണ്ഡലം വൈസ് പ്രസിഡൻ്റമാരായ ബി.ജയകുമാർ, മനു കൃഷ്ണൻ, സെക്രട്ടറി അജി ആർ നായർ, ട്രഷർ എസ്.വി പ്രസാദ്, മഹിള മോർച്ച മണ്ഡലം പ്രസിഡൻ്റ് സിന്ധു ലക്ഷ്മി, മുൻസിപ്പൽ ജന:സെക്രട്ടറി വിനോദ് കുമാർ, കൗൺസിലറുമാരായ ശ്രീദേവി ബാലകൃഷ്ണൻ, സിനിബിജു, ആതിര ഗോപൻ, ഇന്ദുരാജൻ, മധു മൂലേത്ത്, മുരളീധരൻ, മുരുകൻ, സുഭാഷ്, രാജശേഖരൻ, ഉദയകുമാരി ടീച്ചർ, വിശാൽ പാണ്ടനാട്, ബെൻബോസ്, നാരായണപിള്ള, നന്ദകുമാർ, ജയകുമാർ എന്നിവർ നേതൃത്വം നൽകി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിർമാതാവ് എൻ.ജി. ജോൺ അന്തരിച്ചു

0
കൊച്ചി : നിർമാതാവ് ജിയോ കുട്ടപ്പൻ (എൻ.ജി. ജോൺ-90) അന്തരിച്ചു. ബുധനാഴ്ച...

റദ്ദാക്കിയ 44 ജെപിഎസ്‌സി, ജെഎസ്എസ്‌സി പരീക്ഷകളുടെ ലിസ്റ്റ് പുറത്തുവിട്ട് ജാർഖണ്ഡ് സർക്കാർ

0
റാഞ്ചി: നടത്തിപ്പിലെ ക്രമക്കേടുകളെ തുടർന്ന് റദ്ദാക്കിയ 44 തൊഴിൽ റിക്രൂട്ട്മെന്റ് പരീക്ഷകളുടെ...

പ്രതിനിധികളെത്തിയില്ല ; ചരിത്രത്തിൽ ആദ്യമായി ടാറ്റ സൺസ് ഓഹരിയുടമകളുടെ യോഗം മാറ്റിവെച്ചു

0
മുംബൈ : ടാറ്റാ സൺസിന്റെ ചൊവ്വാഴ്ച ചേരാനിരുന്ന 108-ാം വാർഷിക പൊതുയോഗം...

‘കുറ്റവാളികളല്ലാത്തവരുടെ കേസുകൾ റദ്ദാക്കാം’ ; നീറ്റ് പ്രതിഷേധത്തിൽ പ്രതികരിച്ച് സുപ്രീം കോടതി

0
ന്യൂഡൽഹി : പരീക്ഷാക്രമക്കേടുകൾക്കെതിരേ രാജ്യവ്യാപകമായി നടന്ന പ്രതിഷേധങ്ങളിൽ പങ്കെടുത്ത വിദ്യാർഥികളുടെ പേരിലുള്ള...