കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് കോടിയേരിക്കെതിരെ ഇഡി കുറ്റപത്രം സമര്‍പ്പിച്ചു

For full experience, Download our mobile application:
Get it on Google Play

ബംഗളൂരു: ബംഗളൂരു ലഹരിമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് കോടിയേരിക്കെതിരെ എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റ്(ഇഡി) കുറ്റപത്രം സമര്‍പ്പിച്ചു. ബംഗളൂരു സെഷന്‍സ് കോടതിയില്‍ ശനിയാഴ്ചയാണ് കുറ്റപത്രം നല്‍കിയത്. ഘട്ടംഘട്ടമായി കുറ്റപത്രം സമര്‍പ്പിക്കുമെന്നായിരുന്നു നേരത്തേയുള്ള വിവരമെങ്കിലും പൂര്‍ണ കുറ്റപത്രമാണ് ഇപ്പോള്‍ സമര്‍പ്പിച്ചിരിക്കുന്നത്.

കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിലെ വകുപ്പുകളായ 19 എ, 69 എന്നീ വകുപ്പുകള്‍ ചൂമത്തിയാണ് ബിനീഷിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. കള്ളപ്പണ നിരോധന നിയമപ്രകാരം അറസ്റ്റിലാകുന്നവര്‍ക്ക് 60 ദിവസത്തിനകമാണ് കുറ്റപത്രം നല്‍കേണ്ടത്. ഒക്ടോബര്‍ 29ന് ആയിരുന്നു ബിനീഷിനെ അറസ്റ്റ് ചെയ്തത്.

ലഹരി വാങ്ങുന്നതിനായി ബിനീഷ് കള്ളപ്പണം വെളുപ്പിക്കുകയും ലഹരി ഇടപാടിലെ പ്രതികള്‍ക്ക് പണം നല്‍കി സഹായിക്കുകയും ചെയ്തുവെന്നാണ് ബിനീഷിന്റെ എഫ്‌ഐആറില്‍ ഇഡി രേഖപ്പെടുത്തിയിരുന്നത്. ലഹരിമരുന്ന് കേസില്‍ നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയുടെ പിടിയിലായ കൊച്ചി സ്വദേശി അനൂപ് മുഹമ്മദിന്റെ മൊഴിയാണ് അന്വേഷണത്തില്‍ നിര്‍ണായകമായത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...

ഇഡി റെയ്ഡ് ; ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺ​ഗ്രസിലെ എല്ലാ...

0
ഡെറാഡൂൺ : ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺഗ്രസിന്‍റെ എല്ലാ...

ബ്രിക്സ് ഉച്ചകോടി : ഡൽഹിയിലെ ചേരിപ്രദേശങ്ങൾ മറച്ചതിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്

0
ഡൽഹി : ബ്രിക്സ് ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ ഡൽഹിയിലെ ചേരിപ്രദേശങ്ങൾ മറച്ച നടപടിക്കെതിരെ...