ഒരേസമയം മഞ്ഞ, വെള്ള, കറുപ്പ് ഫംഗസ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട രോഗി മരിച്ചു

For full experience, Download our mobile application:
Get it on Google Play

ലഖ്നോ: ഒരേസമയം മഞ്ഞ, വെള്ള, കറുപ്പ് ഫംഗസ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട രോഗി മരിച്ചു. കുമാര്‍ സിങ് (59) എന്നയാളാണ് ഗാസിയാബാദിലെ ആശുപത്രിയില്‍ മരിച്ചത്. നേരത്തെ കോവിഡ് ബാധിതനായിരുന്നു. രക്തത്തില്‍ വിഷാംശം കൂടുതലാകുന്ന ടോക്സിമിയ എന്ന അവസ്ഥയെ തുടര്‍ന്നാണ് കുമാര്‍ സിങ് മരിച്ചതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. മേയ് 24ന് എന്‍ഡോസ്കോപ്പി പരിശോധനയിലാണ് ഇയാളില്‍ മൂന്ന് തരം ഫംഗസ് ബാധയും കണ്ടെത്തിയത്.

മഞ്ഞ ഫംഗസ് ബാധിച്ച 59 കാരനായ മറ്റൊരു രോഗി ആശുപത്രിയില്‍ ചികിത്സയിലുണ്ട്. ഇയാളുടെ തലച്ചോറിനെയാണ് ഫംഗസ് ബാധിച്ചത്. താടിയെല്ല് പകുതിയോളം നീക്കം ചെയ്യേണ്ടി വന്നു – ഡോക്ടര്‍ പറയുന്നു. ഗാസിയാബാദില്‍ 65 പേര്‍ക്കാണ് ഫംഗസ് ബാധ സ്ഥിരീകരിച്ചത്. 31 പേര്‍ രോഗമുക്തി നേടിയതായും 33 പേര്‍ ചികിത്സയില്‍ തുടരുകയാണെന്നും ജില്ല മജിസ്ട്രേറ്റ് അജയ് ശങ്കര്‍ പാണ്ഡേ പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

യമുനയിൽ 4 കുട്ടികളെ കാണാതായി ; ഒരു മരണം സ്ഥിരീകരിച്ചു

0
ഡൽഹി: യമുന നദിയിൽ കുളിക്കാനിറങ്ങി അപകടത്തിൽപെട്ട നാല് കുട്ടികളിൽ ഒരാൾ മരിച്ചു....

മെഡിക്കൽ ഷോപ്പിൽ യുവാവിന്റെ കയ്യാങ്കളി ; ഉടമയെയും ഭാര്യയെയും പരിക്കേൽപിച്ചു

0
കൊച്ചി: എറണാകുളം കളമശ്ശേരിയിൽ മെഡിക്കൽ ഷോപ്പിൽ കയ്യാങ്കളി. മെഡിക്കൽ ഷോപ്പ് ഉടമയെയും...

നീറ്റ് സമരക്കാർക്കെതിരായ കേസ് ; തുടർനടപടികളിലേക്ക് കടക്കില്ലെന്ന് വ്യക്തമാക്കി ബിഹാർ പോലീസ്

0
പട്‌ന: നീറ്റ് പരീക്ഷയ്‌ക്കെതിരെ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികള്‍ക്ക് നേരെ എകെ 47 പ്രയോഗിച്ചതില്‍...

​അപമാനിക്കാൻ തുനിഞ്ഞാൽ സംഘടനയായി ഒതുങ്ങി നിൽക്കില്ല ; കോൺഗ്രസ് നേതൃത്വത്തിന് മുന്നറിയിപ്പുമായി എം പി...

0
ആലപ്പുഴ: കോണ്‍ഗ്രസ് നേതൃത്വത്തിന് മുന്നറിയിപ്പുമായി യൂത്ത് കോണ്‍ഗ്രസ് ആലപ്പുഴ ജില്ലാ പ്രസിഡന്റ്...