മലപ്പുറത്ത് കൂടുതല്‍ കൊവിഡ് വാക്സിൻ അനുവദിക്കണം ; സര്‍ക്കാരിനെ സമീപിച്ച് ജനപ്രതിനിധികള്‍

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : മലപ്പുറം ജില്ലയിലേക്ക് കൂടുതല്‍ കൊവിഡ് വാക്സിന്‍ നല്‍കണമെന്ന ആവശ്യം ശക്തമാവുന്നു. ജനസംഖ്യയ്ക്ക് ആനുപാതികമായി ജില്ലയിലേക്ക് കൊവിഡ് വാക്സിൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് ജനപ്രതിനിധികള്‍ സര്‍ക്കാരിനെ സമീപിച്ചു. മറ്റു ജില്ലകളെ അപേക്ഷിച്ച് കൊവിഡ് വാക്സിൻ എടുത്തവരുടെ എണ്ണത്തില്‍ ജനസംഖ്യാനുപാതികമായി മലപ്പുറം ജില്ല ഇപ്പോള്‍ തന്നെ പിറകിലാണ്. വാക്സിൻ ലഭ്യത കുറവാണ് ഇതിനുകാരണമായി ആരോഗ്യവകുപ്പ് പറയുന്നത്.

അമ്പതു ലക്ഷത്തോളം ജനസംഖ്യയുള്ള മലപ്പുറത്ത് 6.7 ലക്ഷം പേര്‍ക്കാണ് രണ്ട് ഡോസ് ഇതുവരെ നല്‍കിയിട്ടുള്ളത്. അതായത് 13 ശതമാനം മാത്രം. മറ്റ് പല ജില്ലകളില്‍  ഇത് മുപ്പതു ശതമാനത്തിനു മുകളിലാണ്. ജനസംഖ്യാ അടിസ്ഥാനത്തില്‍ പരിഗണന കിട്ടിയാല്‍ മലപ്പുറത്തേക്ക് കുടുതല്‍ വാക്സിന് അര്‍ഹതയുണ്ടെന്നാണ് ജനപ്രതിനിധികളുടെ വാദം. ആരോഗ്യ പ്രവര്‍ത്തകരിലും രണ്ടു ഡോസ് വാക്സിനെടുത്തവരുടെ കണക്കില്‍ മലപ്പുറം ജില്ല പിറകില്‍ തന്നെയാണ്. ജില്ലയില്‍ 73 വാക്സിൻ കേന്ദ്രങ്ങളാണ് ഇപ്പോഴുള്ളത്. ഇതിന്റെ കണക്കിലും മലപ്പുറം പിന്നില്‍ തന്നെയാണ്. മലപ്പുറത്തെ കൊവിഡ് വ്യാപനം നിയന്ത്രിക്കണമെങ്കില്‍ വാക്സിനേഷന്‍ വര്‍ദ്ധിപ്പിക്കണമെന്നാണ് ജനപ്രതിനിധികളുടെ ആവശ്യം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...