പത്തനംതിട്ട : കക്കി റിസര്‍വോയറില്‍ ബ്ലു അലേര്‍ട്ട് പ്രഖ്യാപിച്ചു .973. 7 5 മീറ്റര്‍ ആണ് നിലവിലെ ജലനിരപ്പ്. ഇതോടെയാണ് കക്കി റിസര്‍വോയലില്‍ ബ്ലൂ അലേര്‍ട്ട് പ്രഖ്യാപിച്ചത്.
രാത്രി കാര്യമായ മഴ പെയ്തത് ഇടുക്കിയിലും തെക്കന്‍ ജില്ലകളിലും മാത്രമാണ്. തെക്കന്‍ കര്‍ണാടകത്തിലേക്ക് മഴ മാറുന്നു. മുല്ലപ്പെരിയാറില്‍ രണ്ടാം മുന്നറിയിപ്പ് ആയില്ല. അതേസമയം, പ്രളയത്തെ തുടർന്ന് തിരുവല്ല താലൂക്കിൽ 17 ദുരിതാശ്വാസ ക്യാമ്പുകൾ കൂടി തുറന്നിട്ടുണ്ട്. ഇന്നലെ രാത്രിയും ഇന്ന് രാവിലെയുമാണ് പുതിയ ക്യാമ്പുകൾ തുറന്നത്. ഇതോടെ താലൂക്കിലുടനീളം തുറന്ന ക്യാമ്പുകളുടെ എണ്ണം 42 ആയി. 422 കുടുംബങ്ങളിലെ 1,315 പേരെ വിവിധ ക്യാമ്പുകളിലേക്ക് മാറ്റിപ്പാർപ്പിച്ചു.