നീല , വെള്ള റേഷന്‍ കാര്‍ഡുകള്‍ക്ക് ഇനി മണ്ണെണ്ണ ലഭിക്കില്ല ; മഞ്ഞ , പിങ്ക് കാര്‍ഡുകള്‍ക്ക് 3 മാസത്തിലൊരിക്കല്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സംസ്ഥാനത്തെ മുന്‍ഗണന ഇതര വിഭാഗമായ നീല, വെള്ള റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് ഇനി മുതല്‍ മണ്ണെണ്ണ ലഭിക്കില്ല. ഈ മാസം മുതല്‍ 51.81 ലക്ഷം പേര്‍ക്ക് മണ്ണെണ്ണ കിട്ടില്ല. മുന്‍ഗണനാ വിഭാഗത്തിലെ മഞ്ഞ, പിങ്ക് കാര്‍ഡ് ഉടമകളായ 41.44 ലക്ഷം പേര്‍ക്ക് 3 മാസത്തിലൊരിക്കല്‍ അര ലീറ്റര്‍ വീതം മണ്ണെണ്ണ ലഭിക്കും.കേന്ദ്ര വിഹിതം കുറച്ചതിനെ തുടര്‍ന്നാണ് നീല, വെള്ള റേഷന്‍ കാര്‍ഡുകാരെ ആദ്യമായി മണ്ണെണ്ണ വിഹിതത്തില്‍ നിന്നു സ്ഥിരമായി പുറത്താകുന്നത്.

കേന്ദ്ര സര്‍ക്കാര്‍ അനുവദിക്കുന്ന 3 മാസത്തേക്കുള്ള മണ്ണെണ്ണയുടെ വിഹിതം ഈ സാമ്പത്തിക വര്‍ഷം മുതല്‍ 3888 കിലോ ലീറ്ററില്‍ (38.88 ലക്ഷം ലീറ്റര്‍) നിന്ന് 1944 കിലോ ലീറ്ററായാണ് (19.44 ലക്ഷം ലീറ്റര്‍) കുറച്ചത്. വൈദ്യുതീകരിക്കാത്ത വീടുകള്‍ ഉള്ള എല്ലാ കാര്‍ഡ് ഉടമകള്‍ക്കും 3 മാസത്തെ വിഹിതമായി 6 ലീറ്റര്‍ തുടരും. ഇത് ഏപ്രില്‍, മേയ് മാസങ്ങളിലായി പകുത്തുനല്‍കും. നീക്കിയിരിപ്പ് സ്റ്റോക്കില്‍ നിന്നു പുനഃക്രമീകരിച്ച വിതരണം ശനിയാഴ്ച ആരംഭിക്കാന്‍ ഭക്ഷ്യപൊതുവിതരണ വകുപ്പ് നിര്‍ദേശം നല്‍കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിച്ച് റോളർ ശരീരത്തിലൂടെ കയറിയിറങ്ങി എട്ടുവയസ്സുകാരന് ദാരുണാന്ത്യം

0
ഗുരുഗ്രാം: പിച്ച് റോളർ ശരീരത്തിലൂടെ കയറിയിറങ്ങി ക്രിക്കറ്റ് പരിശീലനകേന്ദ്രത്തിൽ കളിച്ചുകൊണ്ടിരുന്ന...

കർണാടകയിൽ നടുറോഡിൽ ജനങ്ങളെ സാക്ഷിയാക്കി 40 കാരനെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തി

0
ഹുബ്ബള്ളി: കർണാടകയിൽ 40കാരനെ ക്രൂരമായി നടുറോഡിൽ വെട്ടിക്കൊലപ്പെടുത്തി. ഹുബ്ബള്ളി ബനശങ്കരി–വിദ്യാനഗർ...

ഇന്ത്യയുടെ തന്ത്രപ്രധാനമായ സൈനിക മേഖലയുടെ തത്സമയ വിവരങ്ങൾ പാകിസ്ഥാന് കൈമാറി ; പഞ്ചാബിൽ 20കാരൻ...

0
ലുധിയാന: പാകിസ്ഥാൻ്റെ രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്ഐയുമായി ബന്ധമുള്ളവർക്ക് വേണ്ടി ചാരവൃത്തി...

‘നേപ്പാളില്‍ ഹിമതടാകം രൂപപ്പെടുന്നു ; വീണ്ടും മിന്നല്‍ പ്രളയമുണ്ടാകുമെന്ന മുന്നറിയിപ്പുമായി ചൈന

0
ബെയ്ജിങ് : മിന്നല്‍ പ്രളയം നാശം വിതച്ച നേപ്പാളില്‍ വീണ്ടും ഹിമതടാകം...