കൊച്ചി ; മിൽമ പാൽ വില വർധനവുമായി ബന്ധപ്പെട്ട് ഡയറക്ടർ ബോർഡ് യോഗം ചേർന്നു. പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ ഇന്നുചേർന്ന യോഗത്തിൽ വില വർദ്ധനവിനെ കുറിച്ച് തീരുമാനം ആയില്ല. മെയ് ആറിനു ശേഷം യോഗം ചേർന്ന് തീരുമാനമെടുക്കുമെന്ന് മിൽമ ബോർഡ് ചെയർമാൻ കെ എസ് മണി മാധ്യമങ്ങളോട് പറഞ്ഞു. നിലവിൽ ലിറ്ററിന് നാലുരൂപ വർധിപ്പിക്കാൻ സർക്കാർ അനുമതി നൽകിട്ടുണ്ട്. മിൽമ സമർപ്പിച്ച ശുപാർശ പരിഗണിച്ചാണ് സർക്കാർ തീരുമാനം. ലിറ്ററിന് നാലു മുതൽ 6 വരെ വില വർധിപ്പിക്കണം എന്നാണ് മിൽമയുടെ ആവശ്യം. പാൽ വില വർധനവിൽ അടുത്ത ബോർഡ് യോഗത്തിൽ അന്തിമ തീരുമാനം ഉണ്ടാകുമെന്ന് മിൽമ ചെയർമാൻ പറഞ്ഞു.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 85471 98263/ mail – [email protected]






























