അടിമകളാകാൻ ഞങ്ങളില്ല ; നോട്ടക്ക് വോട്ട് ചെയ്യാൻ പൊന്നാനിയിൽ ബോർഡ്

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : പൊന്നാനി മണ്ഡലത്തിൽ സ്ഥാനാർഥി നിർണയത്തെച്ചൊല്ലിയുള്ള തർക്കങ്ങൾ പുതിയ തലത്തിലേക്ക്. എൽഡിഎഫ് സ്ഥാനാർഥിയായി എം.കെ. സക്കീറിനെ നിശ്ചയിച്ചതിനെതിരെ പുതുപൊന്നാനിയിൽ ഒരു വിഭാഗം പ്രവർത്തകർ പരസ്യമായി രംഗത്തെത്തിയിരിക്കുകയാണ്. ‘പുതുപൊന്നാനി 44-ാം വാർഡ് സഖാക്കൾ’ എന്ന പേരിൽ മണ്ഡലത്തിൽ പുതിയ പോസ്റ്ററുകൾ ഉയർന്നു. അടിമകളാകാൻ തങ്ങൾ തയ്യാറല്ലെന്നും ചങ്ങലകളാൽ ബന്ധിതരല്ലെന്നുമാണ് പോസ്റ്ററിലെ പ്രധാന വാചകം. പാർട്ടിയുടെയും മുന്നണിയുടെയും നിലവിലെ തീരുമാനങ്ങളോടുള്ള കടുത്ത അമർഷമാണ് ഇതിലൂടെ പ്രകടമാകുന്നത്. ഈ തെരഞ്ഞെടുപ്പിൽ തങ്ങളുടെ വോട്ട് ‘നോട്ട’യ്ക്കായിരിക്കുമെന്ന് സഖാക്കൾ ഈ പോസ്റ്ററിലൂടെ പരസ്യമായി പ്രഖ്യാപിക്കുന്നു.

മുതിർന്ന കമ്യൂണിസ്റ്റ് നേതാവ് വി.എസ്. അച്യുതാനന്ദൻ, ചെഗുവേര, ഭഗത് സിങ് എന്നിവരുടെ ചിത്രങ്ങൾ ഉൾപ്പെടുത്തിയാണ് പോസ്റ്റർ തയ്യാറാക്കിയിരിക്കുന്നത്. ജനങ്ങളുടെ ശബ്ദത്തെ അവഗണിക്കുന്ന ഏതൊരു പ്രസ്ഥാനവും പരാജയത്തിന്റെ വരികൾ വായിക്കാൻ നിർബന്ധിതരാകുമെന്ന താക്കീതും പോസ്റ്ററിലുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കർണാടകയിൽ നടുറോഡിൽ ജനങ്ങളെ സാക്ഷിയാക്കി 40 കാരനെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തി

0
ഹുബ്ബള്ളി: കർണാടകയിൽ 40കാരനെ ക്രൂരമായി നടുറോഡിൽ വെട്ടിക്കൊലപ്പെടുത്തി. ഹുബ്ബള്ളി ബനശങ്കരി–വിദ്യാനഗർ...

ഇന്ത്യയുടെ തന്ത്രപ്രധാനമായ സൈനിക മേഖലയുടെ തത്സമയ വിവരങ്ങൾ പാകിസ്ഥാന് കൈമാറി ; പഞ്ചാബിൽ 20കാരൻ...

0
ലുധിയാന: പാകിസ്ഥാൻ്റെ രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്ഐയുമായി ബന്ധമുള്ളവർക്ക് വേണ്ടി ചാരവൃത്തി...

‘നേപ്പാളില്‍ ഹിമതടാകം രൂപപ്പെടുന്നു ; വീണ്ടും മിന്നല്‍ പ്രളയമുണ്ടാകുമെന്ന മുന്നറിയിപ്പുമായി ചൈന

0
ബെയ്ജിങ് : മിന്നല്‍ പ്രളയം നാശം വിതച്ച നേപ്പാളില്‍ വീണ്ടും ഹിമതടാകം...

ദേശീയ ടീമിൽ നിന്ന് ഒഴിവാക്കപ്പെട്ടതിൽ പ്രതികരിച്ച് മുൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ്

0
മുംബൈ: ദേശീയ ടീമിൽ നിന്ന് ഒഴിവാക്കപ്പെട്ടതിന് ശേഷം ആദ്യമായി പ്രതികരിച്ച്...