മധ്യപ്രദേശ് ബോട്ടപകടത്തിൽ മരണസംഖ്യ ഒൻപതായി

For full experience, Download our mobile application:
Get it on Google Play

ഭോപാല്‍ : മധ്യപ്രദേശിലെ ജബല്‍പൂര്‍ ജില്ലയിലുണ്ടായ ബോട്ടപകടത്തില്‍ കാണാതായ അമ്മയുടെയും മകന്റെയും മൃതദേഹങ്ങള്‍ കണ്ടെത്തി. നാല് വയസുകാരനായ മകനെ നെഞ്ചോട് ചേര്‍ത്ത നിലയിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കുടുംബത്തിലെ അച്ഛനും മകളും അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടിരുന്നു. നര്‍മദാനദിയില്‍ നര്‍മത ബര്‍ഗി ഡാമിന് സമീപം ഇന്നലെയായിരുന്നു ബോട്ട് മറിഞ്ഞ് അപകടമുണ്ടായത്. ഒന്‍പതുപേരാണ് അപകടത്തില്‍ മരിച്ചത്. വെള്ളിയാഴ്ച രാവിലെ വരെ 24 പേരെ രക്ഷപ്പെടുത്തിയിരുന്നു. ലൈഫ് ജാക്കറ്റ് ധരിച്ചിരുന്ന ക്രൂയിസ് ക്യാപ്റ്റന്‍ മഹേഷ് പട്ടേല്‍ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടവരില്‍ ഒരാളാണ്. രക്ഷപ്പെട്ടവരില്‍ 17 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. അഞ്ച് കുട്ടികള്‍ ഉള്‍പ്പെടെ ഒമ്പതുപേരെ ഇനിയും കണ്ടെത്താനുണ്ട്. പോലീസും ജില്ലാ ഉദ്യോഗസ്ഥരും ദുരന്തനിവാരണ സേനയും ഉള്‍പ്പെടെയുള്ള രക്ഷാപ്രവര്‍ത്തകരുടെ സംഘം തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.

കാലാവസ്ഥ പെട്ടെന്ന് മോശമായതാണ് അപകട കാരണമെന്നാണ് രക്ഷപ്പെട്ട ഒരാള്‍ പറയുന്നത്. ‘വലിയ കൊടുങ്കാറ്റ് ഉണ്ടാവുകയും ബോട്ട് ആടിയുലയുകയും നിമിഷനേരം കൊണ്ട് വെള്ളം നിറയുകയും ചെയ്തു. എന്തുചെയ്യണമെന്ന് ആര്‍ക്കും മനസ്സിലായില്ല. നിലവിളികള്‍ ഉയര്‍ന്നിരുന്നു. ബോട്ട് മുങ്ങിത്താഴുകയും ആളുകള്‍ സഹായത്തിനായി നിലവിളിക്കുകയും ചെയ്തു. ഞാനും മുങ്ങിത്താഴുകയായിരുന്നു. മരിക്കുമെന്നായിരുന്നു കരുതിയത്. തല വെള്ളത്തിന് മുകളില്‍ വരുന്ന വിധം പിടിച്ചുകിടന്നു. ഏറെ സമയം അങ്ങനെ കിടന്നു. മുന്നിലൂടെ മൃതദേഹങ്ങള്‍ ഒഴുകിവരുന്നതുകണ്ടു. പിന്നീട് രക്ഷാപ്രവർത്തകർ എത്തി രക്ഷിച്ചു’, എന്നാണ് അപകടത്തെ അതിജീവിച്ച വ്യക്തി പറഞ്ഞത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനം : ‘തീരുമാനം പുനഃപരിശോധിക്കണം’ ; കേന്ദ്രത്തിന് കത്തയച്ച് മുഖ്യമന്ത്രി

0
പാലക്കാട് : റെയിൽവേ ഡിവിഷൻ വിഭജനത്തിനെതിരെ കേന്ദ്രത്തിന് കത്തയച്ച് സംസ്ഥാനം. കേന്ദ്ര...

എറണാകുളത്തെ പുതിയ കെഎസ്ആർടിസി ബസ് സ്റ്റാൻഡ് ; 9.85 കോടിയുടെ പദ്ധതിക്ക് ടെൻ‌ഡർ

0
കൊച്ചി : ഒടുവിൽ കാരിക്കാമുറിയിലെ പുതിയ കെഎസ്ആർടിസി ബസ് ടെർമിനൽ നിർമാണത്തിനുള്ള...

കുട്ടികളുടെ എണ്ണം പെരുപ്പിച്ചു കാണിച്ചു ; കണ്ണൂരിലെ സ്കൂളുകൾക്കെതിരെ കേസ് എടുക്കാൻ വിജിലൻസ്

0
കണ്ണൂർ : കണ്ണൂരിൽ അധ്യാപകർ ഉൾപ്പടെയുള്ളവരുടെ തസ്തിക നിലനിർത്താൻ കുട്ടികളുടെ എണ്ണം...

കുംഭമേളയ്ക്ക് ചെലവഴിക്കുന്ന തുകയുടെ അല്പമെങ്കിലും നൽകിയാൽ 150 സ്കൂളുകൾ പൂട്ടുന്നത് ഒഴിവാക്കാം ; ജസ്റ്റിസ്...

0
ന്യൂഡൽഹി : സർക്കാർ ഫണ്ടുകളുടെ അപര്യാപ്തത മൂലം സ്കൂളുകൾ അടച്ചുപൂട്ടുന്നതിനെതിരെ രൂക്ഷവിമർശനവുമായി...