റിയാൻ പരാഗിന്റെ ഇ-സിഗരറ്റ് വിവാദം ; ടീമിന് ചേർന്ന നടപടിയല്ലെന്ന് തുറന്നടിച്ച് കുമാർ സംഗക്കാര

For full experience, Download our mobile application:
Get it on Google Play

ഐപിഎൽ 2026 സീസണിലെ പ്ലേ ഓഫ് പ്രതീക്ഷകൾ സജീവമാക്കി രാജസ്ഥാൻ റോയൽസ് മികച്ച മുന്നേറ്റം തുടരുന്നതിനിടയിലാണ് നായകൻ റിയാൻ പരാഗ് പുതിയൊരു വിവാദത്തിൽ അകപ്പെടുന്നത്.. ഡ്രസിങ് റൂമിലിരുന്ന് ഇ-സിഗരറ്റ് ഉപയോഗിച്ച പരാഗിനെതിരെ ബിസിസിഐ 25 ലക്ഷം രൂപ പിഴയും കർശനമായ താക്കീതും നൽകിയിരുന്നു. ടീമിന്റെ അന്തസ്സിനും അച്ചടക്കത്തിനും നിരക്കാത്ത ഈ പ്രവർത്തി വലിയ വിമർശനങ്ങൾക്കും ചർച്ചകൾക്കുമാണ് വഴിയൊരുക്കിയത്.ഈ വിഷയത്തിൽ ടീം പരിശീലകൻ കുമാർ സംഗക്കാര ഇപ്പോൾ തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ്. പരാഗിന്റെ പ്രവർത്തി ടീമിന് ഗുണകരമായ ഒന്നല്ലെന്നും രാജസ്ഥാൻ റോയൽസ് ഉയർത്തിപ്പിടിക്കുന്ന മൂല്യങ്ങൾക്കും സംസ്കാരത്തിനും എല്ലാ താരങ്ങളും ഒരേപോലെ മുൻഗണന നൽകണമെന്നും അദ്ദേഹം പറഞ്ഞു.

ടീമിന്റെ മാന്യത കാത്തുസൂക്ഷിക്കാൻ ഓരോ താരത്തിനും ഉത്തരവാദിത്തമുണ്ടെന്നും സംഗക്കാര ഓർമ്മിപ്പിച്ചു. പരാഗിന്റെ നായകനെന്ന നിലയിലുള്ള പ്രകടനം മികച്ചതാണെന്ന് അംഗീകരിക്കുമ്പോഴും, ബാറ്റിംഗിൽ താരം കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന സൂചനയും സംഗക്കാര നൽകി. വിവാദങ്ങൾ മാറ്റിവെച്ച്, തന്റെ സ്വാഭാവികമായ ശൈലിയിൽ ഭയമില്ലാതെ ബാറ്റ് ചെയ്യുന്ന പഴയ റിയാൻ പരാഗിനെ കാണാനാണ് താൻ ആഗ്രഹിക്കുന്നതെന്നും സങ്കക്കാര കൂട്ടിച്ചേർത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എറണാകുളത്തെ പുതിയ കെഎസ്ആർടിസി ബസ് സ്റ്റാൻഡ് ; 9.85 കോടിയുടെ പദ്ധതിക്ക് ടെൻ‌ഡർ

0
കൊച്ചി : ഒടുവിൽ കാരിക്കാമുറിയിലെ പുതിയ കെഎസ്ആർടിസി ബസ് ടെർമിനൽ നിർമാണത്തിനുള്ള...

കുട്ടികളുടെ എണ്ണം പെരുപ്പിച്ചു കാണിച്ചു ; കണ്ണൂരിലെ സ്കൂളുകൾക്കെതിരെ കേസ് എടുക്കാൻ വിജിലൻസ്

0
കണ്ണൂർ : കണ്ണൂരിൽ അധ്യാപകർ ഉൾപ്പടെയുള്ളവരുടെ തസ്തിക നിലനിർത്താൻ കുട്ടികളുടെ എണ്ണം...

കുംഭമേളയ്ക്ക് ചെലവഴിക്കുന്ന തുകയുടെ അല്പമെങ്കിലും നൽകിയാൽ 150 സ്കൂളുകൾ പൂട്ടുന്നത് ഒഴിവാക്കാം ; ജസ്റ്റിസ്...

0
ന്യൂഡൽഹി : സർക്കാർ ഫണ്ടുകളുടെ അപര്യാപ്തത മൂലം സ്കൂളുകൾ അടച്ചുപൂട്ടുന്നതിനെതിരെ രൂക്ഷവിമർശനവുമായി...

പ്രതിപക്ഷ ഉപനേതൃ പദവി ; പരസ്യ പ്രതികരണം വേണ്ടെന്ന് സിപിഎം നേതാക്കൾക്ക് നിർദേശം

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് സ്ഥാനം സംബന്ധിച്ച് പരസ്യ പ്രതികരണം വേണ്ടെന്ന് സിപിഎം...