സെക്സ് റാക്കറ്റ് നടത്തിപ്പ് ; ബോളിവുഡ് നടി ആരതി മിത്തൽ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

മുംബൈ: ബോളിവുഡ് നടി ആരതി മിത്തൽ അറസ്റ്റിൽ. സിനിമയുടെ മറവിൽ സെക്സ് റാക്കറ്റ് നടത്തുന്നതിന്റെ പേരിലാണ് ആരതിയേയും സംഘത്തേയും ഇന്നലെ മുംബൈ പോലീസിന്റെ ക്രൈം ബ്രാഞ്ച് യൂണിറ്റ് 11 അറസ്റ്റ് ചെയ്തത്. നടി എന്നതിന് പുറമേ കാസ്റ്റിം​ഗ് ഡയറക്ടർ കൂടിയാണ് ആരതി. ഇതിന്റെ പേരിലാണ് ഇവർ യുവതികളെ സെക്സ് റാക്കറ്റിലേക്ക് എത്തിക്കുന്നത്. സിനിമയിൽ അഭിനയിക്കാൻ അവസരം നൽകാമെന്ന് പറഞ്ഞ് മോഡലുകളെ പാട്ടിലാക്കിയ ശേഷം, വൻ തുകകൾ വാഗ്ദാനം ചെയ്ത് പ്രലോഭിപ്പിച്ച് വേശ്യാവൃത്തിക്ക് പ്രേരിപ്പിക്കുകയായിരുന്നു ഇവരുടെ രീതിയെന്ന് പോലീസ് പറഞ്ഞു.

ഇടപാടുകാർ എന്ന വ്യാജേന എത്തിയ പോലീസുകാരാണ് സംഘത്തെ പിടികൂടിയത്. രണ്ട് മോഡലുകളെയും പെൺവാണിഭ സംഘത്തിന്റെ പിടിയിൽ നിന്നും പോലീസ് മോചിപ്പിച്ചു. മോചിപ്പിച്ച പെൺകുട്ടികളെ പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റി പരിശോധനകളുടെയും അറസ്റ്റിന്റെയും ഉൾപ്പെടെ വീഡിയോ ദൃശ്യങ്ങളും പോലീസ് പകർത്തിയിട്ടുണ്ട്. ഓഷിവാരയിലെ ആരാധന അപ്പാർട്ട്മെന്റിലായിരുന്നു 27 വയസുകാരിയായ ആരതി മിത്തൽ താമസിച്ചിരുന്നത്. കാസ്റ്റിംഗ് കാളിന്റെ മറവിൽ നടക്കുന്ന പെൺവാണിഭത്തെ കുറിച്ച് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നായിരുന്നു പോലീസ് പരിശോധന. ഇടപാടുകാർ എന്ന വ്യാജേന ബന്ധപ്പെട്ട പോലീസുകാർക്ക് ആരതി രണ്ട് പെൺകുട്ടികളുടെ ചിത്രങ്ങൾ അയച്ചു നൽകി.

തുടർന്ന്, ഹോട്ടലിൽ മുറി എടുത്ത പോലീസുകാർ, പെൺകുട്ടികളെ എത്തിച്ചു നൽകാൻ ആവശ്യപ്പെടുകയായിരുന്നു. പെൺകുട്ടികളുമായി ആരതി നേരിട്ട് എത്തിയതോടെ, പോലീസ് ഇവരെ കൈയ്യോടെ പിടികൂടുകയായിരുന്നു. ആരതി തങ്ങൾക്ക് 15,000 രൂപ വീതം നൽകാമെന്ന് വാഗ്ദാനം ചെയ്തിരുന്നതായി പെൺകുട്ടികൾ പോലീസിനോട് പറഞ്ഞു. തുടർന്ന് ആരതി മിത്തലുമായി ബന്ധമുള്ള കേന്ദ്രങ്ങളിൽ പോലീസ് പരിശോധന നടത്തുകയായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി തടസപ്പെട്ടതിനെ തുടർന്ന് ടോർച്ചിന്റെയും മൊബൈൽ ഫോൺ ഫ്ലാഷ് ലൈറ്റിന്റെയും വെളിച്ചത്തിൽ ഗർഭിണികൾക്ക് ശസ്ത്രക്രിയ...

0
പട്ന: ഓപറേഷൻ തിയറ്ററിൽ വൈദ്യുതി തടസപ്പെട്ടതിനെ തുടർന്ന് ടോർച്ചിന്റെയും മൊബൈൽ ഫോൺ...

സിക്കിമില്‍ മണ്ണിടിച്ചില്‍ ; രണ്ട് വീടുകള്‍ തകര്‍ന്നതായും റോഡ് ഗതാഗതം തടസപ്പെടുന്നതായും റിപ്പോര്‍ട്ട്

0
റിംബി: സിക്കിമില്‍ മണ്ണിടിച്ചില്‍. പടിഞ്ഞാറന്‍ സിക്കിമിലെ ഗ്രാമമായ റിംബിയിലാണ് ശനിയാഴ്ച വൈകീട്ടോടെ...

അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ സഹായം തേടി കെഎസ്ഇബി

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായതോടെ അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ...

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...