തെരുവുനായകള്‍ക്ക് പൊതുനിരത്തുകളില്‍ വെച്ച് ഭക്ഷണം കൊടുക്കുന്നതിനെതിരെ മുംബൈ ഹൈക്കോടതി

For full experience, Download our mobile application:
Get it on Google Play

മുംബൈ : തെരുവുനായകള്‍ക്ക് പൊതുനിരത്തുകളില്‍ വെച്ച് ഭക്ഷണം കൊടുക്കുന്നതിനെതിരെ മുംബൈ ഹൈക്കോടതി. നായകള്‍ക്ക് ഭക്ഷണം കൊടുക്കണമെന്ന് ആഗ്രഹിക്കുന്ന മൃഗസ്‌നേഹികള്‍ അവയെ ദത്തെടുത്ത് സ്വന്തം വീട്ടിലേക്ക് കൊണ്ടുപോയി ഭക്ഷണം കൊടുക്കട്ടേയെന്നാണ് കോടതി പറഞ്ഞത്. അല്ലെങ്കില്‍ നായകളെ ഷെല്‍ട്ടര്‍ ഹോമുകളിലെത്തിച്ച് അവയ്ക്ക് ഭക്ഷണം കിട്ടുന്നുണ്ടെന്ന് ഉറപ്പുവരുത്താമെന്നും കോടതി നിര്‍ദേശിച്ചു.

തെരുവുനായകളുടെ അവകാശത്തിനായി വാദിക്കുന്നവര്‍ക്ക് മുന്‍സിപ്പല്‍ കോര്‍പറേഷനില്‍ രജിസ്റ്റര്‍ ചെയ്ത് തെരുവുനായകളെ ദത്തെടുത്ത് സംരക്ഷിക്കാമെന്ന് കോടതി പറഞ്ഞു. തെരുവുനായകളുടെ ആക്രമണം ദിനം പ്രതി റിപ്പോര്‍ട്ട് ചെയ്യുന്ന പശ്ചാത്തലത്തിലായിരുന്നു കോടതിയുടെ പരാമര്‍ശങ്ങള്‍. നാഗ്പുരിലും പരിസരങ്ങളിലും ഒരു കാരണവശാലും പൊതുസ്ഥലങ്ങളില്‍ തെരുവുനായകള്‍ക്ക് ഭക്ഷണം നല്‍കരുതെന്നാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്. ജസ്റ്റിസുമാരായ എസ്.ബി. ശുക്രെ, എ.എല്‍.പന്‍സാരെ എന്നിവരുടെ ബെഞ്ചിന്‍റെതാണ് നിര്‍ദേശം. പൊതുസ്ഥലങ്ങളില്‍ വെച്ച് നായകള്‍ക്ക് ഭക്ഷണ വിതരണം നടക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് കോടതി നാഗ്പുര്‍ മുന്‍സിപ്പല്‍ കോര്‍പറേഷന് നിര്‍ദേശം നല്‍കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ക്ഷേത്രനിർമാണത്തിൽ മുഴുവൻ തീരുമാനവും നൃപേന്ദ്ര മിശ്രയുടേത് ; മോദിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിക്ക് എതിരെ...

0
ന്യൂഡൽഹി : അയോധ്യ രാമക്ഷേത്ര നിർമാണവുമായി ബന്ധപ്പെട്ട മുഴുവൻ കാര്യങ്ങളിലും തീരുമാനമെടുത്തതു...

ബംഗ്ലദേശ് പ്രസിഡന്റ് സ്ഥാനത്തേക്ക് മിർസ ആലംഗീർ ; ബിഎൻപിയുടെ മുതിർന്ന നേതാവ്

0
ധാക്ക : ഭരണകക്ഷിയായ ബംഗ്ലദേശ് നാഷനലിസ്റ്റ് പാർട്ടിയുടെ (ബിഎൻപി) മുതിർന്ന നേതാവ്...

ദേശീയപാതയോരത്തെ നിർമാണ നിയന്ത്രണം ; വീടുകളുടെയും കച്ചവടസ്ഥാപനങ്ങലുടെയും വിവരശേഖരണവുമായി തദ്ദേശസ്വയംഭരണ വകുപ്പ്

0
ഹരിപ്പാട് : സംസ്ഥാനത്തെ ദേശീയപാതയോരത്തെ വീടുകളുടെയും വാണിജ്യസ്ഥാപനങ്ങളുടെയും വിവരശേഖരണം തദ്ദേശസ്വയംഭരണ വകുപ്പ്...

മെസിയുടെ പേരിലെ തട്ടിപ്പ് ; സമഗ്ര അന്വേഷണത്തിന് സർക്കാർ ; എസ്ഐടി അന്വേഷിക്കണമെന്ന നിലപാടിൽ...

0
തിരുവനന്തപുരം: മെസ്സി വരുമെന്ന പേരിലെ കള്ളക്കളിയിൽ സമഗ്ര അന്വേഷണത്തിന് സർക്കാർ. വിജിലൻസ് ഉദ്യോഗസ്ഥർ...