മൊബൈൽ പിടിച്ചെടുക്കാൻ ബെഡ്‌റൂമിൽ അതിക്രമിച്ച് കയറിയ സംഭവം; പൊലീസിനെതിരെ ഹൈക്കോടതി നടപടി

For full experience, Download our mobile application:
Get it on Google Play

കൊൽക്കത്ത: മഹാരാഷ്ട്രയിലെ നാഗ്പൂരിൽ 26കാരിയുടെ മുറിയിൽ കടന്നുകയറി മൊബൈൽ ഫോൺ പിടിച്ചെടുത്ത സംഭവത്തിൽ പൊലീസിന് പതിനായിരം രൂപ പിഴ വിധിച്ച് ബോംബെ ഹൈക്കോടതി. നിയമപരമായ രീതികൾ പിന്തുടരാതെയുള്ള ഇത്തരം പ്രവർത്തികൾ സ്ത്രീയുടെ സ്വകാര്യതയ്ക്കും അഭിമാനത്തിനും മേലുള്ള കടന്നുകയറ്റമാണെന്നും കോടതി നിരീക്ഷിച്ചു. പരാതിക്കാരിയായ യുവതിക്ക് നഷ്ടപരിഹാരം നൽകാൻ മഹാരാഷ്ട്ര സർക്കാരിനോടാണ് കോടതി ഉത്തരവിട്ടത്. ജസ്റ്റിസുമാരായ ഊർമിള ജോഷി ഫാൽക്കേ, നിവേദിത മെഹ്ത എന്നിവർ അടങ്ങിയ ബെഞ്ചിന്റേതാണ് വിധി. കഴിഞ്ഞയാഴ്ച പുറപ്പെടുവിച്ച വിധിയുടെ പകർപ്പ് തിങ്കളാഴ്ചയാണ് പുറത്തുവന്നത്.

ഒരു പൗരന്റെ താമസ സ്ഥലത്തേക്ക് പ്രവേശിക്കുന്നത്, പ്രത്യേകിച്ച് ഒരു യുവതിയുടെ ബെഡ്‌റൂമിലേക്ക് നിയമപരമായ രീതികളൊന്നും കൈക്കൊള്ളാതെ കയറുന്നതും ബലമായി മൊബൈൽ ഫോൺ പിടിച്ചെടുക്കുന്നതും സ്വകാര്യതയ്ക്കും അഭിമാനത്തിനും മേലുള്ള കടന്നുകയറ്റമാണെന്ന് ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു.ഒരു കുറ്റകൃത്യവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിന്റെ ഭാഗമായാണ് യുവതിയുടെ വീട്ടിലെത്തിയതെന്ന് പൊലീസ് വിശദീകരിച്ചെങ്കിലും അത് അംഗീകരിക്കാൻ കഴിയില്ലെന്ന് കോടതി തറപ്പിച്ച് പറഞ്ഞു.

പരാതിക്കാരിയുടെ മൗലികമായ അവകാശങ്ങൾ ലംഘിക്കുന്നതും നിയമപരമായി അംഗീകരിക്കാൻ കഴിയാത്തതുമാണ് പൊലീസിന്റെ നടപടിയെന്നും കോടതി ആവർത്തിച്ചു. സംഭവത്തിന് ഉത്തരവാദിയായ പൊലീസ് ഉദ്യോഗസ്ഥനിൽ നിന്നും സർക്കാരിന് പണം ഈടാക്കാമെന്നും രണ്ട് മാസത്തിനുള്ളിൽ പരാതിക്കാരിക്ക് പണം നൽകിയിരിക്കണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്. ഒരു കാർ അപകടവുമായി ബന്ധപ്പെട്ട കേസിലാണ് പൊലീസ് വീട്ടിലെത്തിയതെന്നാണ് യുവതി പറയുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...