പ്രൊഫ. ഡോ.വി.ഐ. ജോർജ്ജ് രചിച്ച ‘കൺട്രോൾ സിസ്റ്റംസ് ’ എന്ന സാങ്കേതിക പുസ്‌തകം പ്രകാശനത്തിനൊരുങ്ങുന്നു

For full experience, Download our mobile application:
Get it on Google Play

പീരുമേട് : കുട്ടിക്കാനം മാർ ബസേലിയോസ് ക്രിസ്‌ത്യൻ കോളേജ് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജി പ്രിൻസിപ്പലും ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ് എൻജിനീയറിങ് വിഭാഗം പ്രൊഫസറുമായ ഡോ. വി.ഐ. ജോർജ് രചിച്ച ‘കൺട്രോൾ സിസ്റ്റംസ് ’ എന്ന സാങ്കേതിക പുസ്‌തകം പ്രകാശനത്തിനൊരുങ്ങുന്നു. കോളേജിന്റെ പ്രസിഡണ്ടും മലങ്കര ഓർത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷനുമായ  ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ, പുസ്‌തകത്തിന്റെ  ആദ്യ കോപ്പി സാങ്കേതിക സർവ്വകലാശാല വൈസ് ചാൻസിലർ ഡോ. സിസ തോമസിന് നൽകിക്കൊണ്ട് പ്രകാശനം നിർവഹിക്കും. അന്തർദേശീയ പ്രസാധകരായ ന്യൂഡൽഹിയിലെ നെറോസ പബ്ലിക്കേഷൻസ് ആണ് പുസ്‌തകം പുറത്തിറക്കുക്കുന്നത്.

മണിപ്പാൽ ഇൻസ്റ്റിസ്റ്റ്യൂട്ട്  ഓഫ് ടെക്നോളജിയിലെ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ് എൻജിനീയറിങ് വിഭാഗം സീനിയർ പ്രൊഫസർ ഡോ.സിജി പേൾ കുര്യനാണ് പുസ്തകത്തിന്റെ സഹരചയിതാവ്. എം.ബി.സി കോളേജ് 25 വർഷം പിന്നിട്ട് രജത ജൂബിലി നിറവിൽ നിൽക്കുന്ന വേളയിലാണ് ഈ പുസ്തക പ്രകാശനം നടക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. കൺട്രോൾ സിസ്റ്റംസ് എന്ന സാങ്കേതിക ശാസ്ത്രത്തിന്റെ ബാലപാഠങ്ങളും അടിസ്ഥാന തത്വങ്ങളും വിദ്യാർത്ഥികൾക്ക് ലളിതമായി പരിചയപ്പെടുത്തി കൊടുക്കുക എന്നതാണ് ഈ പുസ്തകത്തിന്റെ പ്രാഥമിക ലക്ഷ്യം.  കണ്ടിന്യൂസ് ടൈം സിസ്റ്റം, ഡിസ്ക്രീറ്റ് ടൈം സിസ്റ്റം എന്നിവയുടെ സാങ്കേതിക വിദ്യകളും പ്രശ്നപരിഹാരത്തിനുള്ള സൂത്രവാക്യങ്ങളും ലീനിയർ – നോൺലീനിയർ സിസ്റ്റങ്ങളുമായി ബന്ധപ്പെട്ട അനേകം ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും ഉദാഹരണസഹിതം ഇതിൽ വിശകലനം ചെയ്യുന്നുണ്ട്.

ഉദ്യോഗാർത്ഥികൾക്ക് പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും ഒരുപോലെ ഉപകരിക്കുന്നതും പഠിതാക്കൾക്ക് സ്വയം പഠിക്കാൻ സഹായിക്കുന്നതുമായ രീതിയിലാണ് പുസ്തകം ക്രമീകരിച്ചിരിക്കുന്നത്. അന്തർദേശീയ പ്രാധാന്യമുള്ള 75 സ്കോപ്പസ് പബ്ലിക്കേഷൻസുള്ള ഡോ. വി.ഐ. ജോർജ് മുൻപും അന്താരാഷ്ട്ര പ്രസാധകരായ സെൻഗേജ്, സ്പ്രിംഗർ നേച്ചർ എന്നിവരിലൂടെ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കോളേജ് ഡയറക്ടർ ഡോ. ഉമ്മൻ മാമൻ, വൈസ് പ്രിൻസിപ്പൽ പ്രൊഫ. ഏലിയാസ് ജാൻസൺ, ഡീൻ ഡോ. ഉമ്മൻ തരകൻ, പ്രിൻസിപ്പൽ ഡോ. വി.ഐ. ജോർജ്, പി.ആർ.ഒ. അമൽ പി വർഗീസ് എന്നിവർ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എംഡിഎംഎ കേസിലെ പ്രതി മുഹമ്മദ് ഹുസൈനുമൊപ്പമുള്ള മുഖ്യമന്ത്രി വിഡി സതീശന്‍റെ ചിത്രങ്ങൾ പുറത്ത് വന്നതോടെ...

0
കൊച്ചി: കാസർകോട് എംഡിഎംഎ കേസിലെ പ്രതി മുഹമ്മദ് ഹുസൈനുമൊപ്പമുള്ള മുഖ്യമന്ത്രി വിഡി...

തൃശ്ശൂരിൽ പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൈയ്യേറ്റ ശ്രമം

0
തൃശ്ശൂർ: തൃശ്ശൂരിൽ പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ...

താനൂരിൽ പോലീസ് കസ്റ്റഡിയിലിരിക്കെ ലഹരിക്കേസ് പ്രതി താമിർ ജിഫ്രി മരിച്ച സംഭവത്തിൽ പുനരന്വേഷണം ആവശ്യപ്പെട്ട്...

0
മലപ്പുറം: താനൂരിൽ പോലീസ് കസ്റ്റഡിയിലിരിക്കെ ലഹരിക്കേസ് പ്രതി താമിർ ജിഫ്രി മരിച്ച...

റാന്നി ഇടമുറി ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷം നടന്നു ​

0
റാന്നി : ഇടമുറി ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ 80-ാം സ്വാതന്ത്ര്യ ദിനാഘോഷം...