വഞ്ചിനാട് എക്‌സ്പ്രസ്സിന് തിരുവനന്തപുരം പേട്ടയിൽ സ്റ്റോപ്പ് അനുവദിച്ചു ; കൊടിക്കുന്നിൽ സുരേഷ് എംപി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: തിരുവനന്തപുരം സെൻട്രൽ-എറണാകുളം ജങ്ഷൻ-തിരുവനന്തപുരം സെൻട്രൽ വഞ്ചിനാട് എക്‌സ്പ്രസ്സിന് (16303/16304) തിരുവനന്തപുരം പേട്ടയിൽ സ്റ്റോപ്പ് അനുവദിച്ചതായി മാവേലിക്കര എംപി കൊടിക്കുന്നിൽ സുരേഷ്. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഈ വിവരം പങ്കുവെച്ചത്. നിലവിൽ ആറുമാസത്തേക്കാണ് താത്കാലിക സ്റ്റോപ്പ് അനുവദിച്ചതെങ്കിലും യാത്രക്കാരുടെ എണ്ണം പരിഗണിച്ച് സ്റ്റോപ്പ് നിലനിർത്തുമെന്ന് ഉറപ്പ് ലഭിച്ചതായും അദ്ദേഹം പറഞ്ഞു. സ്ഥിരം ട്രെയിൻ യാത്രക്കാരുടെ ആവശ്യപ്രകാരം മറ്റൊരു ഇടപെടൽ കൂടി യാഥാർഥ്യമായി എന്ന് പറഞ്ഞാണ് കൊടിക്കുന്നിൽ സുരേഷിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ് ആരംഭിക്കുന്നത്.

”വഞ്ചിനാട് എക്‌സ്പ്രസിന് തിരുവനന്തപുരം പേട്ടയിൽ സ്റ്റോപ്പ് അനുവദിച്ചു. നിലവിൽ ആറുമാസം താൽക്കാലിക സ്റ്റോപ്പ് ആയിട്ടാണ് അനുവദിച്ചിരിക്കുന്നതെങ്കിലും യാത്രക്കാരുടെ എണ്ണം പരിഗണിച്ച് സ്റ്റോപ്പ് നിലനിർത്തുമെന്ന് ഉറപ്പു ലഭിച്ചിട്ടുണ്ട്. കഴിഞ്ഞയാഴ്ച തിരുവനന്തപുരം റെയിൽവേ ഡിവിഷൻ ആസ്ഥാനത്ത് നടന്ന യോഗത്തിൽ എത്രയും വേഗം വിഷയത്തിൽ തീരുമാനമെടുക്കണമെന്ന് കർശനമായി ആവശ്യപ്പെട്ടിരുന്നു. വിഷയത്തിൽ ഇടപെടൽ തേടി കേരളത്തിലെ നിരവധി സ്ഥിരം ട്രെയിൻ യാത്രക്കാരും യാത്രക്കാരുടെ സംഘടനകളും എന്നെ സമീപിച്ചിരുന്നു”, കൊടിക്കുന്നിൽ ഫെയ്‌സ്ബുക്കിൽ കുറിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...