മുഖ്യമന്ത്രി വി ഡി സതീശനെതിരെ ഒളിയമ്പുമായി കോൺഗ്രസ് നേതാവ് ജിൻ്റോ ജോൺ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശനെതിരെ ഒളിയമ്പുമായി കോൺഗ്രസ് നേതാവ് ജിൻ്റോ ജോൺ. ജാതിവാലുകൾ ചുമക്കാത്ത കോൺഗ്രസ് ആകുന്നതാണ് നല്ലതെന്നാണ് ജിൻ്റോ ജോൺ ഫേസ്ബുക്ക് കുറിപ്പിലൂടെ പങ്കുവച്ചിരിക്കുന്നത്. തേക്കുംകാട്ടിൽ ജോൺ റോമൻ കാത്തലിക് ജിന്റോ എന്നല്ലെന്നും ജിന്റോ ജോൺ മതിയെന്നുമാണ് അദ്ദേഹം കുറിപ്പിൽ പരാമർശിച്ചിരിക്കുന്നത്. വി ഡി സതീശൻ ജാതിപ്പേര് ഉപയോഗിച്ച് സത്യപ്രതിജ്ഞ ചെയ്തത് വിവാദമായിരുന്നു. ഇതിനുപിന്നാലെയാണ് ജിൻ്റോ ജോണിന്റെ പ്രതികരണം.

തേക്കുംകാട്ടിൽ ജോൺ റോമൻ കാത്തലിക് ജിന്റോ എന്നല്ല. ജിന്റോ ജോൺ. അത് മതി. അങ്ങനെ അറിയപ്പെട്ടാൽ മതി. അതല്ലേ അതിന്റെ ഒരു ബ്യൂട്ടി. പഞ്ച് ഇത്തിരി കുറഞ്ഞാലും ജാതിവാലുകൾ ചുമക്കാത്ത കോൺഗ്രസ് ആകുന്നതാണ് കുറേക്കൂടി ഇൻക്ലൂസീവ്. എന്റെ രാഷ്ട്രീയം എന്റെ ബോധ്യങ്ങൾ കൂടിയാണ്. ഒരല്പം ലെഫ്റ്റ് ആയൊരു കോൺഗ്രസ്‌ ബോധ്യം എന്നായിരുന്നു ജിന്റോ ജോണിന്റെ പോസ്റ്റ്. അതേസമയം, ജിന്റോയുടെ പോസ്റ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പ്രതികരണങ്ങളും എത്തുന്നുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എംഡിഎംഎ കേസിലെ പ്രതി മുഹമ്മദ് ഹുസൈനുമൊപ്പമുള്ള മുഖ്യമന്ത്രി വിഡി സതീശന്‍റെ ചിത്രങ്ങൾ പുറത്ത് വന്നതോടെ...

0
കൊച്ചി: കാസർകോട് എംഡിഎംഎ കേസിലെ പ്രതി മുഹമ്മദ് ഹുസൈനുമൊപ്പമുള്ള മുഖ്യമന്ത്രി വിഡി...

വീണ്ടും ആർഎസ്എസ് വേദിയിൽ കേരള സർവകലാശാല വൈസ് ചാൻസലർ മോഹനൻ കുന്നുമ്മൽ

0
തിരുവനന്തപുരം: വീണ്ടും ആർഎസ്എസ് വേദിയിൽ കേരള സർവകലാശാല വൈസ് ചാൻസലർ മോഹനൻ...

വന്ദേമാതരത്തിന്റെ പൂര്‍ണരൂപം ആലപിച്ച നടപടി കോണ്‍ഗ്രസിന്റെ മൃദുഹിന്ദുത്വ സമീപനത്തെയാണ് വീണ്ടും തുറന്നുകാട്ടുന്നതെന്ന് പ്രതിപക്ഷ നേതാവ്

0
തിരുവനന്തപുരം: വന്ദേമാതരത്തിന്റെ പൂര്‍ണരൂപം ആലപിച്ച നടപടി കോണ്‍ഗ്രസിന്റെ മൃദുഹിന്ദുത്വ സമീപനത്തെയാണ് വീണ്ടും...

നാല് വയസ്സുകാരിയായ ചെറുമകളോട് ലൈംഗികാതിക്രമം നടത്തിയ യുവാവിനെ കുട്ടിയുടെ മുത്തശ്ശി വെട്ടിപ്പരിക്കേൽപ്പിച്ചു

0
കരൂർ: തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ നാല് വയസ്സുകാരിയായ ചെറുമകളോട് ലൈംഗികാതിക്രമം നടത്തിയ...