അഡ്വ.പ്രമോദ് നാരായൺ എംഎൽഎയുടെ കർശന ഇടപെടൽ ; റാന്നി താലൂക്ക് ആശുപത്രിയിലെ കൈക്കൂലി വീരന് സസ്പെൻഷൻ

For full experience, Download our mobile application:
Get it on Google Play

റാന്നി: പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട രോഗിയായ വനിതയോട് കൈക്കൂലി വാങ്ങിയ റാന്നി താലൂക്ക് ആശുപത്രിയിലെ അനസ്തേഷ്യ ഡോക്ടർ ചാർളി ചാക്കോയെ സസ്പെൻഡ് ചെയ്ത് ആരോഗ്യവകുപ്പ് ഉത്തരവായി. കഴിഞ്ഞ ജൂലൈയിലാണ് ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയ രോഗിയിൽ നിന്നും ഡോക്ടർ കൈക്കൂലി വാങ്ങിയ സംഭവമുണ്ടായത്. അനിത എന്ന പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട യുവതി ഹെർണിയ സംബന്ധമായ അസുഖത്തിനാണ് ആശുപത്രിയിൽ എത്തിയത്.  ഓപ്പറേഷൻ ഡേറ്റ് നൽകുന്നതിന് അനിതയുടെ ഭർത്താവിൽ നിന്നും ഡോക്ടർ 2000 രൂപ ആവശ്യപ്പെടുകയായിരുന്നു.  ഈ തുക നൽകാൻ കഴിയാത്തതിനാൽ നിരവധി തവണ ഡോക്ടർ ഓപ്പറേഷൻ മാറ്റിവെക്കുകയുണ്ടായി.

തുടർന്ന് കൂലിപ്പണിക്കാരനായ ഭർത്താവ് 2000 രൂപ ഡോക്ടർക്ക് നൽകിയ ശേഷമാണ് രോഗിക്ക് ഓപ്പറേഷൻ തീയതി നൽകിയത്. ഈ വിവരം ശ്രദ്ധയിൽപ്പെട്ട റാന്നി എംഎൽഎ അഡ്വക്കേറ്റ് പ്രമോദ് നാരായണൻ ഈ വിഷയത്തിൽ നടപടി ആവശ്യപ്പെട്ടുകൊണ്ട് ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജിന് കത്ത് നൽകുകയുണ്ടായി. പട്ടികവർഗ്ഗ ക്ഷേമ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണനെയും വിവരങ്ങൾ ധരിപ്പിക്കുകയുണ്ടായി. ഇതേ തുടർന്ന് വകുപ്പ് തല അന്വേഷണത്തിന് മന്ത്രി ഉത്തരവിട്ടിരുന്നു. മേടിച്ച കൈക്കൂലിയായ തുക മടക്കി നൽകിയും പരാതി പിൻവലിപ്പിച്ചും കേസിൽനിന്ന് രക്ഷപെടാൻ ഡോക്ടർ ശ്രമിച്ചിരുന്നു.

അനിതയുടെ കുടുംബവും പരാതിയിൽ ഉറച്ചു നിൽക്കുകയായിരുന്നു. വകുപ്പുതല അന്വേഷണ നടപടികൾ നീണ്ടു പോവുകയും ഡോക്ടർ ഓഗസ്റ്റ് മാസം പതിനാലാം തീയതി ജോലിയിൽ തിരികെ പ്രവേശിക്കുകയും ഉണ്ടായി. തിരികെ ജോലിയിൽ പ്രവേശിച്ച ഡോക്ടർ വീണ്ടും കൈക്കൂലി ആവശ്യപ്പെടുന്നതും രോഗികളോട് മോശമായി പെരുമാറുകയുമാണ് ഉണ്ടായത്. ഈ വിവരങ്ങൾ കഴിഞ്ഞ ദിവസം ആശുപത്രി സന്ദർശിച്ച എംഎൽഎയോട് രോഗികൾ അറിയിക്കുകയുണ്ടായി. ഇതേ തുടർന്നു പ്രമോദ് നാരായണൻ എംഎൽഎ മുഖ്യമന്ത്രി പിണറായി വിജയനെയും ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജിനെയും ഫോണിലൂടെ നേരിട്ട് അറിയിച്ചു.

ഇതേ തുടർന്നാണ് ആരോഗ്യവകുപ്പ് ഡയറക്ടർ ഇന്ന് സസ്പെൻഷൻ ഓർഡർ പുറത്തിറക്കിയത്. റാന്നി താലൂക്ക് ആശുപത്രിയിൽ ചികിത്സയ്ക്കായി എത്തുന്ന രോഗികളിൽ നിന്ന് കൈക്കൂലി വാങ്ങുവാൻ ആരെയും അനുവദിക്കില്ലെന്നും ഇത്തരക്കാർക്ക് എതിരെ ശക്തമായി നിലപാട് നിലപാടുകൾ സ്വീകരിക്കുമെന്നും ഇത്തരം പ്രവണതകൾ റാന്നി താലൂക്ക് ആശുപത്രിയിൽ വെച്ചുപൊറുപ്പിക്കില്ലെന്നും അഡ്വക്കേറ്റ് പ്രമോദ് നാരായണൻ എംഎൽഎ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആടിനെ പിടിക്കാൻ വന്ന പാമ്പിന് കിട്ടി എട്ടിന്റെ പണി; മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് കറങ്ങി...

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ മദ്യലഹരിയില്‍ യുവാവിന്റെ സാഹസം. ആടിനെ പിടികൂടാന്‍ ഇറച്ചിക്കടയില്‍...

ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ ഇന്ത്യ സന്ദർശനം ഉടൻ? നിർണായക നീക്കങ്ങളുമായി താരിഖ് റഹ്മാൻ

0
ന്യൂഡല്‍ഹി: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ചുമതലയേറ്റ താരിഖ് റഹ്‌മാന്‍ ഓഗസ്റ്റ് 20 നും...

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...