ബ്രണ്ണൻ കോളജിലെ സ്ട്രോങ് റൂമിൻ്റെ സിസിടിവി ഹാർഡ് ഡിസ്‌ക് മാറ്റി സ്ഥാപിച്ചു

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ : തലശ്ശേരിയിൽ സ്ട്രോങ് റൂം നിരീക്ഷിക്കുന്ന സിസിടിവി ക്യാമറയുടെ ഹാർഡ് ഡിസ്ക് മാറ്റി സ്ഥാപിച്ചു. തലശ്ശേരി, കൂത്തുപറമ്പ് നിയമസഭ മണ്ഡലങ്ങളിലെ വോട്ടിങ് യന്ത്രം സൂക്ഷിച്ചിട്ടുള്ള തലശ്ശേരി ഗവണ്‍മെന്‍റ് ബ്രണ്ണൻ കോളേജിലെ സ്ട്രോങ് റൂം നിരീക്ഷിക്കുന്ന സിസിടിവി ഫുട്ടേജുകൾ ശേഖരിക്കുന്ന ഹാർഡ് ഡിസ്‌കാണ് മാറ്റിയത്. മെമ്മറി നിറഞ്ഞതോടെ ഹാർഡ് ഡിസ്ക് മാറ്റി സ്ഥാപിക്കുകയായിരുന്നു. ഹാർഡ് ഡിസ്‌കിൽ ഹൈ റെസല്യൂഷനിൽ വീഡിയോ റെക്കോർഡ് ചെയ്യുന്നതിനാൽ മെമ്മറി പൂർത്തിയായതായി സാങ്കേതിക വിഭാഗം അറിയിച്ചതിനെ തുടർന്നാണ് ഹാർഡ് ഡിസ്ക് മാറ്റിയത്.

വെള്ളിയാഴ്ച വരണാധികാരികൾ ബന്ധപ്പെട്ട സ്ഥാനാർത്ഥികളെ വിവരം അറിയിച്ച ശേഷം സ്ഥാനാർത്ഥികളുടെ – പ്രതിനിധികളുടെ സാന്നിദ്ധ്യത്തിൽ ഹാർഡ് ഡിസ്ക് മാറ്റി സ്ഥാപിച്ചതെന്ന് വോട്ടെണ്ണൽ കേന്ദ്രത്തിൻ്റെ ചുമതലയുള്ള തലശ്ശേരി സബ് കളക്ടർ അറിയിച്ചു. ഹാർഡ് ഡിസ്ക് മാറ്റിയ പ്രവൃത്തി മുഴുവനായും വീഡിയോയിൽ പകർത്തിയിട്ടുണ്ട്. മാറ്റിയ ഹാർഡ് ഡിസ്ക് പോലീസ് സുരക്ഷയിൽ ട്രഷറിയിൽ സൂക്ഷിക്കുന്നതായി സബ് കളക്ടർ പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കാഫിർ സ്‌ക്രീൻഷോട്ട് കേസിൽ ഡി.വൈ.എഫ്.ഐ. വടകര ബ്ലോക്ക് പ്രസിഡന്റ് റിബേഷ് രാമകൃഷ്ണന്റെ അറസ്റ്റ് രേഖപ്പെടുത്തി

0
കോഴിക്കോട്: വടകര പാർലമെന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാഫിർ സ്‌ക്രീൻഷോട്ട് കേസിൽ ഡി.വൈ.എഫ്.ഐ....

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ...

സിജെപിയുമായി നാളെ ഉച്ചയ്ക്കുശേഷം മൂന്നാം ഘട്ട ചർച്ച നടത്തുമെന്ന് ജെ പി നഡ്ഡ

0
ഡൽഹി: സിജെപിയുടെ ആവശ്യങ്ങൾ കേട്ടെന്നും പോസിറ്റീവ് ആയ ചർച്ചയാണ് നടന്നതെന്നും കേന്ദ്രമന്ത്രി...

പാലക്കാട് മുണ്ടൂരിൽ സ്കൂളിന് നേരെ സാമൂഹ്യവിരുദ്ധരുടെ വ്യാപക ആക്രമണം

0
പാലക്കാട്: പാലക്കാട് മുണ്ടൂരിലെ എം.ഇ.എസ് യു.പി സ്കൂളിന് നേരെ സാമൂഹ്യവിരുദ്ധരുടെ വ്യാപക...