കൈക്കൂലി ; പഞ്ചായത്ത് അസിസ്‌റ്റന്റ് എഞ്ചിനീയർ വിജിലൻസിന്റെ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: കൈക്കൂലി വാങ്ങുന്നതിനിടെ മുതുവല്ലൂര്‍ പഞ്ചായത്ത് അസിസ്‌റ്റന്റ് എഞ്ചിനീയര്‍ എസ് ബിനീതയെ (43) വിജിലന്‍സ് സംഘം അറസ്‌റ്റ്‌ ചെയ്‌തു. കൊല്ലം സ്വദേശിനിയാണ്. മരാമത്ത് കരാറുകാരന്‍ കൊണ്ടോട്ടി സ്വദേശി മുഹമ്മദ് ഷാഫി മലപ്പുറം വിജിലന്‍സ് ഡിവൈഎസ്‌പി ഫിറോസ് എം ഷഫീഖിന് നല്‍കിയ പരാതിയെ തുടര്‍ന്നാണ് നടപടി. മുതുവല്ലൂര്‍ വെറ്ററിനറി ആശുപത്രിയുടെ ചുറ്റുമതില്‍ നിര്‍മാണവുമായി ബന്ധപ്പെട്ടായിരുന്നു പരാതി. കരാര്‍ പ്രകാരമുള്ള 4 ലക്ഷം രൂപയുടെ ബില്‍ പാസാക്കുന്നതിന് പലതവണ പഞ്ചായത്തിലെത്തി ഇവരെ കണ്ടിരുന്നു. എന്നാല്‍ ബില്‍ തുകയുടെ 2% കൈക്കൂലിയായി വേണമെന്ന് ആവശ്യപ്പെട്ടതായി പറയുന്നു. കൈക്കൂലി വാങ്ങുന്നതിനിടെയാണ് അറസ്‌റ്റ്‌.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിദ്യാർത്ഥി പ്രക്ഷോഭത്തിന് ഒടുവിൽ വിജയം; ജാര്‍ഖണ്ഡിൽ സമരം ഒത്തുതീർപ്പായി

0
റാഞ്ചി: ജാര്‍ഖണ്ഡിലെ വിദ്യാര്‍ത്ഥി സമരം അവസാനിച്ചു. പരീക്ഷാ ക്രമക്കേടുകള്‍ രണ്ടുമാസത്തിനുള്ളില്‍ പരിഹരിക്കണമെന്ന...

കാലിക്കറ്റ് സർവകലാശാലയിൽ എസ് എഫ് ഐ നേതാവ് ഐഷി ഘോഷിനെ പങ്കെടുപ്പിച്ച് പരിപാടി നടത്തിയ...

0
കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയിൽ എസ് എഫ് ഐ നേതാവ് ഐഷി ഘോഷിനെ...

പാലക്കാട് സ്വകാര്യ ബസിൽ നിന്ന് തെറിച്ച് വീണ് കോളജ് വിദ്യാർഥിനി മരിച്ചു

0
പാലക്കാട്: പാലക്കാട് സ്വകാര്യ ബസിൽ നിന്ന് തെറിച്ച് വീണ് കോളജ് വിദ്യാർഥിനി...

കഞ്ചാവുമായി സ്ഥിരം കുറ്റവാളി പിടിയിൽ

0
മാവേലിക്കര: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ജൂലി തോമസിനെ (42) കഞ്ചാവുമായി...