ഉത്തർപ്രദേശിൽ നിർമ്മാണത്തിലിരുന്ന പാലം തകർന്നു : ആറ് മരണം , രക്ഷാപ്രവർത്തനം തുടരുന്നു

For full experience, Download our mobile application:
Get it on Google Play

ഉത്തർപ്രദേശ് : ഹാമീർപൂരിൽ ബത്‌വാ നദിക്ക് സമീപം നിർമ്മാണത്തിലിരുന്ന പാലത്തിന്റെ ഒരു ഭാഗം തകർന്നു വീണ് ആറ് പേർ മരിച്ചു. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. പുലർച്ചെ രണ്ട് മണിയോടെയാണ് അപകടം ഉണ്ടായത്. അപകടത്തിൽ ആറ് പേർ മരണപ്പെട്ടു. ഇതിൽ അഞ്ചു പേരെ തിരിച്ചറിഞ്ഞതായി അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. തകർന്നു വീണ അവശിഷ്ടങ്ങൾക്കിടയിൽ മൂന്നുപേർ കുടുങ്ങിക്കിടക്കുന്നതായി സംശയമുണ്ട്. ഇവർക്കായുള്ള തിരച്ചിൽ പോലീസും രക്ഷാപ്രവർത്തകരും ഊർജിതമായി തുടരുകയാണ്.

പ്രദേശത്ത് വീശിയ ശക്തമായ കാറ്റാണ് നിർമ്മാണത്തിലിരുന്ന പാലം തകർന്നു വീഴാൻ കാരണമെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഹാമീർപൂർ എസ്പി അരവിന്ദ് കുമാർ വർമ്മ മാധ്യമങ്ങളോട് സംസാരിക്കവേ, നിലവിലെ സാഹചര്യങ്ങൾ പരിശോധിച്ചു വരികയാണെന്നും രക്ഷാപ്രവർത്തനങ്ങൾക്കാണ് ഇപ്പോൾ മുൻഗണന നൽകുന്നതെന്നും അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡല്‍ഹി കെട്ടിടം അപകടം : മരണസംഖ്യ അഞ്ചായി

0
ന്യൂഡല്‍ഹി: ദക്ഷിണ ഡല്‍ഹിയിലെ സത്യ നികേതനില്‍ കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ മരണസംഖ്യ...

ചൊക്രമുടി കയ്യേറ്റത്തിനു പിന്നിൽ സി.പി.ഐ നേതാവ് സലിംകുമാർ ; സിപിഐ ജില്ലാ സെക്രട്ടറിക്കെതിരെ രൂക്ഷ...

0
ഇടുക്കി: സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ സലിംകുമാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി...

​’ജർമ്മനി വീണ്ടും യുദ്ധം ആഗ്രഹിക്കുന്നു’ ; ജർമ്മൻ സർക്കാരിന്റെ പുതിയ സൈനിക നയങ്ങൾക്കും നിലപാടുകൾക്കുമെതിരെ...

0
മോസ്കോ: ജർമനിക്കെതിരെ രൂക്ഷ ആരോപണവുമായി റഷ്യൻ വിദേശകാര്യ മന്ത്രി സെർഗെയ് ലാവ്റോവ്....