പ്രതിഷേധങ്ങള്‍ക്കിടെ ബിജെപി റാലിയില്‍ പങ്കെടുക്കാനൊരുങ്ങി ബ്രിജ് ഭൂഷണ്‍

For full experience, Download our mobile application:
Get it on Google Play

ദില്ലി: പ്രതിഷേധങ്ങള്‍ക്കിടെ ബിജെപി റാലിയില്‍ പങ്കെടുക്കാനൊരുങ്ങി ബ്രിജ് ഭൂഷണ്‍. പീഡനക്കേസില്‍ നടപടിയാവശ്യപ്പെട്ട് ഡല്‍ഹിയില്‍ ഗുസ്തി താരങ്ങളുടെ പ്രതിഷധം ശക്തമായി തുടരുന്നതിനിടെയാണ്‌ യു.പിയില്‍ നടക്കുന്ന ബിജെപി റാലിയില്‍ പാര്‍ട്ടി എം.പിയും ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ് പങ്കെടുക്കാന്‍ ഒരുങ്ങുന്നത്‌. ജൂണ്‍ 11ന് തന്റെ മണ്ഡലമായ കൈസര്‍ഗഞ്ചിലെ കത്ര ഏരിയയില്‍ നടക്കുന്ന പരിപാടിയെയാണ് പീഡനക്കേസ് പ്രതിയായ ബ്രിജ് ഭൂഷണ്‍ അഭിസംബോധന ചെയ്യാനൊരുങ്ങുന്നത്.

അതേസമയം തനിക്കെതിരായ ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണെന്നാണ് ബ്രിജ് ഭൂഷന്റെ വാദം. ഗുസ്തി താരങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചെത്തിയ കര്‍ഷക സംഘടന ബ്രിജ് ഭൂഷണെ ജൂണ്‍ ഒമ്പതിനകം അറസ്റ്റ് ചെയ്യണമെന്ന് സര്‍ക്കാരിന് അന്ത്യശാസനം നല്‍കിയിരുന്നു. നടപടിയുണ്ടായിട്ടില്ലെങ്കില്‍ രാജ്യമാകെ ഖാപ് പഞ്ചായത്തുകള്‍ ചേര്‍ന്ന് സമരം ശക്തിപ്പെടുത്തുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബം​ഗാളിലെ മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ ബിജെപി ഒറ്റയ്ക്ക് മത്സരിക്കും ; തൃണമൂൽ വിമതരുമായി സഖ്യമില്ല

0
കൊൽക്കത്ത: പശ്ചിമബം​ഗാളിൽ നടക്കാനിരിക്കുന്ന മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ ബിജെപി ഒറ്റയ്ക്ക് മത്സരിക്കും. തൃണമൂൽ...

തെറ്റുകള്‍ ചൂണ്ടിക്കാണിച്ചിട്ടും തിരുത്താന്‍ തയ്യാറല്ല ; കെപിസിസി നേതൃയോഗത്തില്‍ രൂക്ഷ വിമർശനവുമായി പി എം...

0
കൊച്ചി : കെപിസിസി നേതൃയോഗത്തില്‍ രൂക്ഷവിമര്‍ശനവുമായി കെപിസിസി ജനറല്‍ സെക്രട്ടറി പി...

പുതുവഴിയിലൂടെ വായനയിലേക്ക്’ – പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നടന്നു

0
ഇളമണ്ണൂർ : പത്തനംതിട്ട ജില്ലാ ശിശുക്ഷേമ സമിതി നടപ്പാക്കിയ "പുതുവഴിയിലൂടെ വായനയിലേക്ക്"...

ബ്രിക്സ് ഉച്ചകോടി കൊണ്ട് എന്തു പ്രയോജനമെന്ന് ചിദംബരം ; നയതന്ത്ര കരുത്തെന്ന് ശശി തരൂർ...

0
ഡൽഹി : ബ്രിക്സ് ഉച്ചകോടി കൊണ്ട് എന്ത് പ്രയോജനമെന്ന മുതിർന്ന കോൺഗ്രസ്...