വിനേഷിന്റെ നഷ്ടത്തിൽ ബ്രിജ് ഭൂഷൺ ആഹ്ലാദിക്കുന്നു : ബജ്‌രംഗ് പുനിയ

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: വിനേഷ് ഫോഗട്ടിനെതിരേ നടത്തിയ പരാമർശത്തിൽ റെസ്‌ലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ (ഡബ്ല്യൂ.എഫ്.ഐ.) മുൻ അധ്യക്ഷൻ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരേ രൂക്ഷവിമർശനവുമായി ഗുസ്തി താരം ബജ്‌രംഗ് പുനിയ. ഒളിമ്പിക്‌സിൽ പങ്കെടുക്കാൻ വിനേഷ് തട്ടിപ്പ് കാണിച്ചുവെന്നും അതിന് ദൈവം കൊടുത്ത ശിക്ഷയാണ് മെഡൽ നഷ്ടം എന്നുമായിരുന്നു ബ്രിജ് ഭൂഷൺ പറഞ്ഞത്. ഇതിന് പിന്നാലെയാണ് രൂക്ഷഭാഷയിൽ വിമർശനവുമായി ബജ്‌രംഗ് എത്തിയത്. ബ്രിജ്ഭൂഷണിന് രാജ്യത്തോടുള്ള മനോഭാവമാണ് വിനേഷിനെതിരായ പ്രസ്താവനയിലൂടെ വ്യക്തമായത്. അത് വിനേഷിന്റെ മെഡൽ ആയിരുന്നില്ല. അത് 140 കോടി ഇന്ത്യക്കാരുടെ മെഡൽ ആയിരുന്നു. അയാൾ, അവളുടെ നഷ്ടത്തിൽ ആഹ്ലാദിക്കുകയാണ്, ബജ്‌രംഗ് പുനിയ പ്രതികരിച്ചു. പാരീസ് ഒളിമ്പിക്‌സിലെ വിനേഷിന്റെ മെഡൽ നഷ്ടം ദേശീയദുഃഖമാണ്. എന്നാൽ ബി.ജെ.പിയുടെ ഐ.ടിയ സെൽ അവളെ അപഹസിച്ചും മോശക്കാരിയായി ചിത്രീകരിച്ചും പ്രചാരണം നടത്തിയെന്നും ബജ്‌രംഗ് ആരോപിച്ചു.

വിനേഷിന്റെ അയോഗ്യത ആഘോഷിച്ചവർ ദേശഭക്തരാണോ എന്നും ബജ്‌രംഗ് പുനിയ ചോദിച്ചു. രാജ്യത്തിനുവേണ്ടി ചെറുപ്പംമുതൽ പോരാടുന്നവരാണ് ഞങ്ങൾ. എന്നിട്ട് അവർ ഞങ്ങളെ ദേശസ്‌നേഹം പഠിപ്പിക്കാൻ മുതിർന്നു. അവർ പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുകയാണ്, ബജ്‌രംഗ് ആരോപിച്ചു. ബ്രിജ് ഭൂഷണിനെതിരായ ലൈംഗിക അതിക്രമ ആരോപണങ്ങളുടെയും പ്രതിഷേധ സമരത്തിന്റെയും കാലത്ത് വനിതാ ഗുസ്തിതാരങ്ങൾക്കൊപ്പം ഉറച്ചുനിന്ന താരമായിരുന്നു ബജ്‌രംഗ് പുനിയ. വെള്ളിയാഴ്ച വിനേഷിനൊപ്പം അദ്ദേഹവും കോൺഗ്രസ് പാർട്ടിയിൽ അംഗത്വം എടുത്തിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന

0
തിരുവനന്തപുരം: സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന. കഴിഞ്ഞ സര്‍ക്കാരിന്റെ...

​യു.എസ് നാവികസേനാ കപ്പലുകളിലെ ജീവനക്കാരുടെ ജീവിതനിലവാരം പരിശോധിക്കണം; ഡെമോക്രാറ്റിക് സെനറ്റർമാർ

0
വാഷിങ്ടൺ: ഇറാനുമായുള്ള സംഘർഷാവസ്ഥയിൽ പങ്കെടുക്കുന്ന അമേരിക്കൻ നാവികസേനാ കപ്പലുകളിലെ ജീവനക്കാരുടെ ജീവിതസാഹചര്യങ്ങൾ...

ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും അതിന് പറ്റിയ രാഷ്ട്രീയ സാഹചര്യമാണ്...

0
കൊച്ചി: മൂവാറ്റുപുഴയെപ്പോലെ ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും...

‘സർക്കാർ മുന്‍കൂട്ടി നടപടികള്‍ സ്വീകരിച്ചു’ ; അതുകൊണ്ട് സംസ്ഥാനത്ത് വിലക്കയറ്റം തടയാനായെന്ന് അനൂപ് ജേക്കബ്

0
തിരുവനന്തപുരം: സർക്കാരും ഭക്ഷ്യവകുപ്പും മുൻകൂട്ടി നടപടികൾ സ്വീകരിച്ചതുകൊണ്ടാണ് ഓണക്കാലത്ത് സംസ്ഥാനത്ത്...