കുറ്റം തെളിയിച്ചാൽ തൂങ്ങി മരിക്കാം – ബ്രിജ് ഭൂഷൺ

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി: കുറ്റം തെളിയിച്ചാല്‍ തൂങ്ങി മരിക്കാമെന്ന് ദേശീയ ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനും ബി.ജെ.പി എം.പിയുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്. തെളിവുണ്ടെങ്കില്‍ ഗുസ്തി താരങ്ങള്‍ കോടതിയിലോ പോലീസിനോ നല്‍കണം. ശിക്ഷയേറ്റ് വാങ്ങാന്‍ തയാറാണ്. മെഡലുകള്‍ ഒഴുക്കിയാല്‍ തന്നെ തൂക്കിലേറ്റാന്‍ കഴിയില്ലെന്നും ബ്രിജ് ഭൂഷണ്‍ വ്യക്തമാക്കി.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി അടക്കം ഏഴ് വനിത ഗുസ്തി താരങ്ങളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ദേശീയ ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനെ പ്രതി ചേര്‍ത്തത്. സര്‍ക്കാറില്‍നിന്ന് നീതി ലഭിക്കാത്തതിനാല്‍, വിയര്‍പ്പൊഴുക്കി നേടിയ മെഡലുകള്‍ക്ക് വിലയില്ലാതായെന്നും അവ ഗംഗയില്‍ ഒഴുക്കിക്കളയുകയാണെന്നും പ്രഖ്യാപിച്ചായിരുന്നു ഒളിമ്പിക് താരങ്ങളടക്കമുള്ള പ്രക്ഷോഭകര്‍ ചൊവ്വാഴ്ച വൈകീട്ട് ഹരിദ്വാറില്‍ ഗംഗാതീരത്ത് എത്തിയത്. ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് നരേഷ് ടികായത്തിന്റെ നേതൃത്വത്തില്‍ കര്‍ഷക നേതാക്കള്‍ എത്തി മെഡലുകള്‍ ഒഴുക്കുന്നതില്‍ നിന്ന് തടയുകയായിരുന്നു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മഴക്കെടുതിയിൽ സംസ്ഥാനത്ത് 11 മരണം, 30 വീടുകൾ പൂർണമായും തകർന്നു

0
തിരുവനന്തപുരം : മഴക്കെടുതിയിൽ സംസ്ഥാനത്താകെ മരിച്ചവരുടെ എണ്ണം 11 ആയി....

ഡിവൈഎസ്പി ഡി.കെ. പൃഥിരാജ് വയനാട്ടിൽ തുടരണം; സ്ഥലംമാറ്റം റദ്ദാക്കില്ലെന്ന് സർക്കാർ

0
തിരുവനന്തപുരം: സ്ഥലംമാറ്റം സംബന്ധിച്ച് സീനിയർ പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ നേതാവ് ഡി...

കോഴിക്കോട് ജില്ലാ ദുരന്തനിവാരണ അതോറിറ്റിക്ക് വിവരങ്ങൾ കൈമാറുന്ന സ്ഥാപനവും വെള്ളത്തിൽ മുങ്ങി

0
കോഴിക്കോട്: മഴയുടെ സാധ്യതയും ശക്തിയും ഉൾപ്പെടെ മുൻകൂട്ടി പ്രവചിച്ച് കരുതലുകൾ സ്വീകരിക്കാൻ...

മൈക്കിൽ നിന്നും വൈദ്യുതാഘാതമേറ്റു ; തിരുവനന്തപുരത്ത് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

0
തിരുവനന്തപുരം: മൈക്കിൽ നിന്ന് വൈദ്യുതാഘാതമേറ്റ് തിരുവനന്തപുരത്ത് വീട്ടമ്മ മരിച്ചു. നരുവാമൂട്...