വീടിനു മുന്നിൽ ബൈക്ക് പാർക്ക് ചെയ്തത് ചോദ്യം ചെയ്തു ; യുവാവിനെ മർദിച്ച് സഹോദരങ്ങൾ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: വീടിനു മുന്നിൽ ബൈക്ക് പാർക്ക് ചെയ്തത് ചോദ്യം ചെയ്ത തിരുമല സ്വദേശിയായ യുവാവിനെ ക്രൂരമായി മർദ്ദിച്ച അയൽവാസികളായ സഹോദരങ്ങളെ കരമന പോലീസ് അറസ്റ്റ് ചെയ്തു. തൈക്കാട്, കുഞ്ചാലുംമൂട് സ്വദേശികളായ മുഹമ്മദ് സഫർ (23), മുഹമ്മദ് സഫൻ (21) എന്നിവരാണ് പിടിയിലായത്. ചൊവ്വാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം നടന്നത്. ഇരുമ്പുവടി കൊണ്ട് നടത്തിയ ആക്രമണത്തിൽ യുവാവിന്റെ ഇരുപുരികങ്ങളുടെ വശങ്ങളിലും കാൽ വിരലുകൾക്കും പരിക്കേറ്റു. ​മകനെതിരെയുള്ള ആക്രമണം തടയാൻ ശ്രമിച്ച യുവാവിന്റെ മാതാപിതാക്കളെയും പ്രതികൾ ഉപദ്രവിച്ചു. പരിക്കേറ്റ യുവാവ് പിന്നാലെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. കേസ്സിലെ ഒന്നാം പ്രതിയായ മുഹമ്മദ് സഫർ മുൻപും ക്രിമിനൽ കേസ്സുകളിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് പോലീസ് പറയുന്നു. 2020-ൽ കരമന പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ആക്രമണക്കേസിലെ പ്രതിയാണ് ഇയാൾ. ​അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.

പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033, e mail – [email protected]

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വിമാനം താഴ്ന്ന് പറന്നു ; നെടുമ്പാശ്ശേരിയില്‍ വീടിന്റെ മേല്‍ക്കൂര തകര്‍ന്നു , ഒരാള്‍ക്ക് പരിക്ക്

0
കൊച്ചി: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം റൺവേ ലക്ഷ്യമാക്കി വിമാനം താഴ്ന്നുപറന്നതിനെ...

ശബരിമല യുവതീപ്രവേശനം : എ പത്മകുമാറിനെ തള്ളി പിണറായി വിജയന്‍

0
തിരുവനന്തപുരം: ശബരിമലയിൽ സ്ത്രീകൾ പ്രവേശിച്ച ദിവസം തന്നെയും എഡിജിപി ശ്രീജിത്തിനേയും ബോധപൂർവം സന്നിധാനത്ത്...

കേരള സാങ്കേതിക സർവ്വകലാശാലയിൽ ഉത്തരക്കടലാസ് മോഷണം പോയതായി പരാതി

0
കണ്ണൂർ : കേരള ടെക്‌നിക്കൽ യൂണിവേഴ്‌സിറ്റിയിൽ (KTU) മൂല്യനിർണ്ണയ ക്യാമ്പിൽ സൂക്ഷിച്ചിരുന്ന...

മമത ബാനർജി ഉൾപ്പെടെ ഉള്ള നേതാക്കൾക്ക് വക്കീൽ നോട്ടീസയച്ച് വിമത എംപിയുടെ മകൻ

0
കൊൽക്കത്ത : തൃണമൂൽ കോൺഗ്രസിൽ പ്രതിസന്ധി തുടരുന്നതിനിടെ പാർട്ടി അധ്യക്ഷ മമത...