ബി.എസ്.എന്‍.എല്‍ കുമ്പഴ എക്സ്ചേഞ്ചില്‍ ബാറ്ററി വാങ്ങാന്‍ ബക്കറ്റ് പിരിവ് സമരവുമായി ഒപ്ടിക്കല്‍ ഫൈബര്‍ ഇന്റര്‍നെറ്റ് ഉപഭോക്താക്കള്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : മാനത്ത് മഴക്കാറു കണ്ടാല്‍ വൈദ്യുതി നിലക്കും. വൈദ്യുതി നിന്നാല്‍ ബി.എസ്.എന്‍.എല്‍ ഇന്റര്‍നെറ്റ് സേവനവും നിലക്കും. ഇത് പത്തനംതിട്ട ജില്ലയിലെ മിക്ക ബി.എസ്.എന്‍.എല്‍ ഉപഭോക്താക്കളും നേരിടുന്ന പ്രശ്നമാണ്. ഫൈബര്‍ ടു ഹോം എന്ന പേരില്‍ വന്‍ പ്രചാരത്തോടെയാണ് ഈ കണക്ഷനുകള്‍ ബി.എസ്.എന്‍.എല്‍ നല്‍കുന്നത്. മോഡത്തില്‍ ഒരു ലാന്റ് ഫോണ്‍ കണക്ട് ചെയ്ത് പരിധിയില്ലാതെ കോളുകള്‍ വിളിക്കാം എന്നത് എഫ്.ടി.എച്ച് കണക്ഷനുകളുടെ പ്രത്യേകതയാണ്.

ഉയര്‍ന്ന നിലവാരത്തിലുള്ള ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതിനാല്‍ ബി.എസ്.എന്‍.എല്‍ ഫൈബര്‍ നെറ്റില്‍  സിഗ്നല്‍ എപ്പോഴും കൃത്യമായി ലഭിക്കുകയും ചെയ്യും. എന്നാല്‍ തികഞ്ഞ കെടുകാര്യസ്ഥത മൂലം ബി.എസ്.എന്‍.എല്‍ ഇന്റര്‍നെറ്റ് ഉപേക്ഷിക്കുകയാണ് ഉപഭോക്താക്കള്‍. കഴിഞ്ഞ ഒരുമാസത്തിനിടയില്‍ പതിനഞ്ചോളം പേര്‍ ബി.എസ്.എന്‍.എല്‍ ഫൈബര്‍ ഉപേക്ഷിച്ച് തങ്ങളുടെ സ്വകാര്യ ഇന്റര്‍നെറ്റ് കണക്ഷന്‍ എടുത്തതായി ഒരു പ്രൊവൈഡര്‍ പറഞ്ഞു. കുമ്പഴ പോലെയുള്ള ഒരു ചെറിയ പ്രദേശത്തെ കണക്കാണിതെന്ന് പറയുമ്പോള്‍ ജീവനക്കാരുടെ അലംഭാവം എത്രത്തോളമുണ്ടെന്നു മനസ്സിലാകും.

മാസംതോറും ആയിരത്തിലധികം രൂപ കൃത്യമായി അടക്കണം. താമസിച്ചാല്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ വിശ്ച്ചേദിക്കും. കുമ്പഴ എക്സ്‌ചേഞ്ച് എലികള്‍ ഉള്‍പ്പെടെയുള്ള ക്ഷുദ്ര ജീവികള്‍ താവളമാക്കിയിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞു. ഇവിടെ ജീവനക്കാര്‍ ആരുമില്ല. കാവല്‍ക്കാരന്‍ പോലുമില്ല. വൈദ്യുതി നിന്നാല്‍ ഉപകരണങ്ങള്‍ പണിമുടക്കും. കാരണം ഇവിടെയുള്ള യു.പി.എസ് പ്രവര്‍ത്തിക്കാന്‍ ആവശ്യമായ ബാറ്ററി ഇല്ല. എവിടെനിന്നോ കൊണ്ടുവന്നുവെച്ച ആക്രി ബാറ്ററി കഷ്ടിച്ച് പത്തുമിനിറ്റ് നില്‍ക്കും. ജനറേറ്റര്‍ ഉണ്ടെങ്കിലും അത് പ്രവര്‍ത്തിപ്പിക്കാന്‍ ആരുമില്ല. അതിനാല്‍ വൈദ്യുതി ഇല്ലെങ്കില്‍ ഇവിടെ നിന്നും നല്‍കിയിട്ടുള്ള ഇന്റര്‍നെറ്റ് കണക്ഷനുകള്‍ എല്ലാം പ്രവര്‍ത്തനരഹിതമാകും. പരാതി പറഞ്ഞാലും ആരും തിരിഞ്ഞുനോക്കില്ല. കുമ്പഴ – വെട്ടൂര്‍ റോഡില്‍ ബി.എസ്.എന്‍.എല്‍ ഫൈബര്‍ ഇന്റര്‍നെറ്റ് മാസങ്ങളായി തകരാറിലാണ്. ദിവസം മുഴുവനും ഇന്റര്‍നെറ്റ് ലഭിക്കാത്ത അവസരങ്ങളും നിരവധിയാണ്.

കുമ്പഴ ബി.എസ്.എന്‍.എല്‍ എക്സ്ചേഞ്ചില്‍ ബാറ്ററി വാങ്ങാന്‍ പണമില്ലാത്ത കമ്പിനി ഉപഭോക്താക്കളെ കൊള്ളയടിക്കുകയാണ്. ജീവനക്കാരും ഇതിന് കൂട്ടുനില്‍ക്കുകയാണ്. ഇന്റര്‍നെറ്റ് ലഭിക്കുന്നില്ലെന്ന് പരാതിപ്പെടുമ്പോള്‍ എക്സ്ചേഞ്ചില്‍ ബാറ്ററി ഇല്ലെന്ന മറുപടിയാണ് ഉയര്‍ന്ന ജീവനക്കാര്‍ പോലും പറയുന്നത്. പത്തനംതിട്ടയിലും പരിസരത്തുമുള്ള ബി.എസ്.എന്‍.എല്‍ എക്സ്ചേഞ്ചിന്റെ ചുമതല ഡി.ജി.എം മുരളിക്കാണ്. കുമ്പഴ എക്സ്ചേഞ്ചില്‍ ബാറ്ററി ബാക്ക് അപ്പ് ഇല്ലെന്ന് ഇവര്‍ തുറന്നു സമ്മതിക്കുമ്പോഴും ഒരുചോദ്യം അവശേഷിക്കുന്നു. ഇവിടെ ബാറ്ററി സ്ഥാപിക്കേണ്ട ചുമതല ബി.എസ്.എന്‍.എല്ലിനോ അതോ ഫൈബര്‍ കണക്ഷന്‍ എടുത്ത ഉപഭോക്താവിനോ?. മാസംതോറും ആയിരത്തിലധികം രൂപ ഇല്ലാത്ത ഇന്റെര്‍നെറ്റിന്റെ പേരില്‍ പിടിച്ചുപറിക്കുകയാണ്. ഈ നെറികെട്ട പകല്‍ കൊള്ള അവസാനിപ്പിക്കുവാന്‍ ബി.എസ്.എന്‍.എല്‍ തയ്യാറായില്ലെങ്കില്‍ കുമ്പഴ എക്സ്ചേഞ്ചില്‍ ബാറ്ററി വാങ്ങാന്‍ ബക്കറ്റ് പിരിവ് സമരവുമായി രംഗത്തിറങ്ങുമെന്നും ആക്ഷന്‍ കൌണ്‍സില്‍ ഭാരവാഹികള്‍ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇനി തോന്നുംപടി ബില്ലിടാനാവില്ല ; സ്വകാര്യ ആശുപത്രികൾക്ക് നിയന്ത്രിക്കാൻ കേന്ദ്രസർക്കാർ

0
ന്യൂഡൽഹി: സ്വകാര്യ ആശുപത്രികളിലെ സാമ്പത്തിക ചൂഷണവും അനിയന്ത്രിതമായ ചികിത്സാ ചെലവുകളും നിയന്ത്രിക്കാൻ...

നെല്ല് സംഭരണം : മില്ലുടമകളുടെ ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കുമെന്ന് മന്ത്രി

0
തിരുവനന്തപുരം: നെല്ല് സംഭരണവുമായി ബന്ധപ്പെട്ട മില്ലുടമകളുടെ ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കുമെന്ന് മന്ത്രി അനൂപ്...

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...