ബി.എസ്.എന്‍.എല്‍ ഓഫീസിനു മുന്നില്‍ റീത്ത് വെച്ച് നാട്ടുകാര്‍

For full experience, Download our mobile application:
Get it on Google Play

നീലേശ്വരം: മാലോം ബി.എസ്.എന്‍.എല്‍ ഓഫീസിനു മുന്നില്‍ നാട്ടുകാര്‍ റീത്ത് സമര്‍പ്പിച്ചു. ഒരുമാസമായി ബി.എസ്.എന്‍.എല്‍ നെറ്റ് വര്‍ക്ക് സേവനം ലഭിക്കാതെ വരുന്ന സാഹചര്യത്തിലാണ് നാട്ടുകാരുടെ പ്രതിഷേധം. കാലങ്ങളായി ബി.എസ്.എന്‍.എല്‍ സേവനം മാത്രം ആശ്രയിക്കുന്നവരാണ് സഹികെട്ട് റീത്തുമായി മാലോം ഓഫീസില്‍ എത്തിയത്. സമരക്കാരെ കണ്ട ഉടന്‍ ജീവനക്കാര്‍ ഓഫീസ് പ്രവേശനകവാടം പൂട്ടി. പ്രതിഷേധവുമായി എത്തിയവര്‍ റീത്ത് വാതില്‍പടിയില്‍ വെക്കുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തു. മഴക്കാലമായതിനാല്‍ ഇടക്കിടെ വൈദ്യുതി മുടങ്ങുന്ന സാഹചര്യം ഉണ്ടാകുമ്പോള്‍ ബി.എസ്.എന്‍.എല്‍ പ്രവര്‍ത്തനസജ്ജമാകണമെങ്കില്‍ ഓട്ടോമാറ്റിക് ബാറ്ററി ഉണ്ടെങ്കിലും അത് പ്രവര്‍ത്തനമല്ലെന്നും ജനറേറ്റര്‍ പ്രവര്‍ത്തിപ്പിക്കാന്‍ ജീവനക്കാര്‍ ഇല്ലാത്തതുമാണ് സേവനം ലഭിക്കാതെ വരാന്‍ ഇടയാകുന്നത് എന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...